തിരുവനന്തപുരം: എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന പ്രവേശന പരീക്ഷ വീണ്ടും മാറ്റി. ഏപ്രില്‍ 27, 28 തിയതികളില്‍ നടത്താനായിരുന്ന പരീക്ഷ മേയ് രണ്ട്, മൂന്ന് തിയതികളിലേക്ക് മാറ്റി. രണ്ടിന് പേപ്പര്‍ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയും മൂന്നിന് പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സ് പരീക്ഷയും നടക്കും. രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ.
ഏപ്രില്‍ 27-ന് നാഷ്‌നല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിക്ക് കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്ക് നാഷ്‌നല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷ നടക്കുന്ന സാഹ്യചര്യത്തിലാണ് കേരള എന്‍ജിനിയറിങ്ങ് പ്രവേശന പരീക്ഷ രണ്ടാം തവണയും മാറ്റിയത്. നേരത്തെ ഏപ്രില്‍ 22, 23 തിയതികളിലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. 23-ന് കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതോടെയാണ് പരീക്ഷ 27, 28 തിയതികളിലേക്ക് മാറ്റിയത്. അതാണ് ഇപ്പോള്‍ വീണ്ടും മേയിലേക്ക് മാറ്റിയത്.