വിനീത സജീവ്
ആദ്യം അവൻ അവളെ
ഒരു കവിതയാക്കി.
അവനിലെ ഈണം ചേർത്തൊര്
ഗാനമാക്കി.
തൊട്ട് തലോടി അവളിലവൻ
കഥകളുണ്ടാക്കി.
കാലം കഴിഞ്ഞപ്പോൾ
അവൾ സ്വയം അറിഞ്ഞപ്പോൾ
താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ
അവൾ അവനൊര് കടംകഥയായ്….!
അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ
ആദ്യം അവൾ മൌനിയായി…
പിന്നെ ഭ്രാന്തിയായി…
പിന്നെ കാളിയായി…!
കഥയും കവിതയും പിന്നെ കണ്ണാടിയാക്കിയവൾ
അവളിലെ ചോദ്യങ്ങൾക്കുത്തരമായ്…!
വര: അശ്വതി മോഹൻ
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in