ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
376

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ദ്വിദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു. എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടെ ഗാന്ധി ചെയര്‍ യുവജനങ്ങള്‍ക്കായാണ് ദ്വിദിന പഠനക്യാമ്പ് നടത്തുന്നത്. ‘നവകേരളം, കേരള യുവത: ഗാന്ധിയന്‍ പരിപ്രേക്ഷ്യത്തില്‍’ എന്ന വിഷയത്തില്‍ ഡിസംബര്‍ 15, 16 തിയതികളില്‍ സര്‍വകലാശാലാ കാമ്പസിലാണ് ക്യാമ്പ്.

സാമൂഹിക ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, പരിസ്ഥിതി, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഡിസംബര്‍ പത്തിനകം രജിസ്റ്റര്‍ ചെയ്യണം. ഫീസ് ഇല്ല.

e-mail: gandhichair@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400769445

LEAVE A REPLY

Please enter your comment!
Please enter your name here