കവിത പിറക്കാതിരുന്നാൽ

0
480

ഹണി ഹർഷൻ

കവിതകൾ പിറക്കാതിരുന്നാൽ
കവിയിടങ്ങളിൽ എന്തുണ്ടാവും..?

മഞ്ഞും വെയിലും മഴവില്ലും
മേഘംതൊടാൻ ആശിക്കാത്തൊരു
അപ്പൂപ്പൻ താടിയും
മണ്ണിൽവീണനാഥമായി കിടപ്പുണ്ടാവും…

നക്ഷത്രങ്ങളും നിലാവും
വെളുക്കും വരെ നിന്ന്മുഷിയും,
മഴയും പുഴയും കടലിലേക്ക്
വഴികാണിക്കാൻ ആളില്ലാതെ അങ്കലാപ്പിലാവും…



ഗുൽമോഹറും ചെമ്പരത്തിയും
പ്രണയവും ഭ്രാന്തും
സമാസമം പങ്കിട്ടെടുത്ത്
മിണ്ടാതെ മാറിനിൽപ്പുണ്ടാവും..

പ്രണയവും ചുംബനങ്ങളും
വിരഹവും
മരണവുമെല്ലാം…,
കുറിച്ചുവെക്കാൻ ഒരുവാക്കുപോലും
കടം തരാതെ കടന്നുപോവും…

ഉടലഴകിൽ ഉന്മത്തയാവാതെ പെണ്ണും
ഉത്തരവാദിത്വത്തിന്റെ ഭാണ്ഡം
താങ്ങാതെ ആണും
അലസമായി വിഹരിക്കും…



കനലുപറക്കുന്ന വരികളാൽ
ചോദ്യംചെയ്യാനാളില്ലാതൊരു
നെറികേട് നട്ടെല്ല് നിവർത്തി
കൺമുന്നിലുലാത്തും…

ഇത്രയുമാവുമ്പോൾ
കാലം കറുത്തമഷികൊണ്ട്
അടയാളപ്പെടുത്തും..
കവി മരിച്ചിരിക്കുന്നു… !!

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here