ചിത്രകാരി

0
256
dr-anjaly-mv-poster-wp

കവിത

ഡോ. അഞ്ജലി. എം. വി

ഡാവിഞ്ചിയുടെ
അന്ത്യഅത്താഴച്ചിത്രത്തിനു
താഴെയിരുന്ന്
പഴയ ചിത്രകാരി
ഉള്ളി അരിയുകയായിരുന്നു.

പച്ചമുളക് നാലെണ്ണം
വഴറ്റിയ സബോളയ്ക്ക്‌‌ മേൽ
വിതറിയപ്പോഴവൾ
പുതിയ നിറക്കൂട്ട് കണ്ടുപിടിച്ചു.

താഴെ ആളിയ തീനാമ്പിന്
ചുവപ്പ് പോരെന്ന് തോന്നിയപ്പോൾ
അവളിൽ നിന്നൽപമെടുത്ത്
അതിനോട് ചേർത്ത് വെച്ചു.

പടർന്നു കയറിയ
നീലച്ച ചുവപ്പിൽ,
ചീഞ്ചട്ടിയിലെ ക്യാൻവാസിൽ
പുതിയ നിറക്കൂട്ടുകൾ
അനന്തമായി രൂപപ്പെടുകയും
നിറം മങ്ങുകയും ചെയ്തു കൊണ്ടിരുന്നു…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

LEAVE A REPLY

Please enter your comment!
Please enter your name here