മുംതസിര്‍ പെരിങ്ങത്തൂര്‍
കാത്തിരുപ്പ്
ഗ്രേ ടിക്കിനും ബ്ലൂ ടിക്കിനും
ഇടയിൽ നേർത്ത് വരുന്ന, ഒരിടവേളയാണിന്ന്-
കാത്തിരുപ്പ്.
തലയെടുപ്പ്
നാട്ടുകാരുടെ ഇടക്ക് തല ഉയർത്തി നടക്കണം എന്ന് കരുതിയാണ് അവൻ പുതിയ ഐഫോൺ-മോഡൽ തന്നെ മേടിച്ചത്,
എന്നാൽ, ഇപ്പോൾ തല കുനിഞ്ഞു തന്നെ ഇരിപ്പാണ്…!
ഹെഡ്സെറ്റ്
അപ്പുറത്തെ മുറിയിൽ ഉള്ള മകനെ അമ്മ തൊണ്ടപൊട്ടുമാറ് വിളിക്കുന്നുണ്ടായിരുന്നു..,
തിരുകി വെച്ച ഹെഡ്സെറ്റ് ഊരുന്നതിനു മുൻപ് തന്നെ,
അമ്മയുടെ വിയോഗം,
ഏതോ ഗ്രൂപ്പ് നോട്ടിഫിക്കേഷൻ ആയി മുകളിൽ തൂങ്ങി നിന്നു…!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)