Homeകവിതകൾപുതിയ കവിത

പുതിയ കവിത

Published on

spot_img

ഷഹൽ സാദിഖ്

സമാശ്വാസ
വാക്കുകളുമായി
അന്നാരും എന്റെയടുത്തേക്ക്
വരേണ്ടതില്ല.

വേണമെങ്കിൽ
അവസാനത്തെ
അത്താഴം പോലെയൊന്ന്
കൂടാം, അതിന് ശേഷവും
ഞാൻ ജീവിച്ചിരിപ്പുണ്ടാകുമെന്നത്, പ്രത്യേകം ശ്രദ്ധിക്കണം.

കാരണം, ഉയിർത്തെഴുന്നേൽക്കാനാകാത്ത വിധം ക്രൂശിക്കുന്നതെന്റെ
പ്രണയത്തെ മാത്രമാണ്.

ഹൃദയത്തിലെപ്പഴേ
അതിന് മരണം
സംഭവിച്ചു എന്നത്
തികച്ചും യാദൃശ്ചികം
മാത്രമാണ്.

തികട്ടി വരുന്ന
ഓർമകൾക്കിടയിലൂടെ
ഞാനവിടം സന്ദർശിക്കാറുണ്ട്.

ഒരു നേരം
നിശബ്ദമായി നിന്ന്
പ്രാർത്ഥിക്കാറുണ്ട്
അത്രയും മതി.
കൂടുതലായൊന്നും
ആഗ്രഹിക്കരുത്.

മെയ്മാസപ്പൂക്കൾക്ക്
മണ്ണിൽ വീണാത്മഹത്യ
ചെയ്യാൻ മറ്റൊരു
കാരണം കൂടിയായി
എന്നറിഞ്ഞതിൽ ഞാൻ
വളരെയേറെ കൃതാർത്ഥനാണ്.

കൃത്യമായ മറുപടി
യൊന്നും എനിക്ക്
ലഭിച്ചിരുന്നില്ലല്ലോ.
ഇനിയെങ്ങോട്ടാ
ണെന്നൊന്ന് ആലോചിക്കണം

ഒരുപാട് നേരം
ഈ ശവക്കല്ലറയ്ക്കടുത്ത്
നിൽക്കാൻ കഴിയില്ലത്രെ.
ശരിയാണ് അവർക്കതടച്ചു
പൂട്ടേണ്ടതുണ്ട്.

അവിടുന്നിറങ്ങിയപ്പോൾ
നേരിയ ചെഞ്ചോപ്പ്
പടർന്നിട്ടുണ്ട് ചുറ്റും.
ഇറങ്ങാൻ നേരം മഴയും
തുടങ്ങി.

ഒരുപാട് പൂക്കൾ
ആ വഴിയിൽ ആത്മഹത്യ
ചെയ്തോ എന്നതോന്നലിനെ
ഉടൽ വേർപെടുത്തി
അകലേക്ക് വലിച്ചെറിഞ്ഞ്
വീട്ടിലേക്ക് നടന്നു.

കാരണം,
പുതിയ കവിതക്കുള്ള
വിഷയം കിട്ടിയ
സന്തോഷം ഒരിക്കലും
പറഞ്ഞറിയിക്കാൻ
കഴിയാത്തതാണ്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this