Homeവിദ്യാഭ്യാസം /തൊഴിൽEducationടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രവേശനത്തിന് അപേക്ഷിക്കാം

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രവേശനത്തിന് അപേക്ഷിക്കാം

Published on

spot_img

സാമൂഹികശാസ്ത്ര പഠന, ഗവേഷണ മേഖലയില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടി.ഐ.എസ്.എസ്-ടിസ്സ്) 2019-ലെ പി.ജി. പ്രവേശനത്തിന് ഒക്ടോബര്‍ 22 മുതല്‍ അപേക്ഷിക്കാം.

മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് കാമ്പസുകളിലായി മൊത്തം 53 പി.ജി. പ്രോഗ്രാമുകളുണ്ട്. മുംബൈ കാമ്പസിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍മാത്രം ഒന്‍പത് പ്രോഗ്രാമുകളുണ്ട്. ചില്‍ഡ്രണ്‍ ആന്‍ഡ് ഫാമിലീസ്, ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് പ്രാക്ടീസ്, ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍, ദളിത് ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ്, പബ്ലിക് ഹെല്‍ത്ത്, ലൈവ്ലിഹുഡ്സ് ആന്‍ഡ് സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, വിമണ്‍ സെന്റേര്‍ഡ് പ്രാക്ടീസ് എന്നിവയില്‍ എം.എ. സോഷ്യല്‍ വര്‍ക്ക് പ്രോഗ്രാമുകള്‍.

പി.ജി. പ്രോഗ്രാമുകളില്‍ ഗ്ലോബലൈസേഷന്‍ ആന്‍ഡ് ലേബര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, ഡെവലപ്മെന്റ് സ്റ്റഡീസ്, വിമണ്‍ സ്റ്റഡീസ്, ക്ലൈമറ്റ്ചേഞ്ച് ആന്‍ഡ് സസ്ടെയിനബിലിറ്റി സ്റ്റഡീസ്, അപ്ലൈഡ് സൈക്കോളജി കൗണ്‍സലിങ്/ക്ലിനിക്കല്‍, പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്ട് സ്റ്റഡീസ് തുടങ്ങിയവയുണ്ട്.

യോഗ്യത

ബിരുദം. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്ന സമയത്ത് മൂന്നുവര്‍ഷ കോഴ്സില്‍ പഠിക്കുന്നവര്‍ ആദ്യ രണ്ടുവര്‍ഷത്തെയും നാലുവര്‍ഷ കോഴ്സില്‍ പഠിക്കുന്നവര്‍, ആദ്യ മൂന്നുവര്‍ഷത്തെയും എല്ലാ പരീക്ഷകളും ജയിച്ചിരിക്കണം.

പ്രവേശനപരീക്ഷ

ടിസ്സ് നടത്തുന്ന പ്രവേശനപരീക്ഷയുടെ (ടിസ്സ്നെറ്റ്) അടിസ്ഥാനത്തില്‍ പ്രീ ഇന്റര്‍വ്യൂ ടെസ്റ്റ്, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 2019 ജനുവരി 19-നാണ് പരീക്ഷ. എല്ലാ കോഴ്സുകള്‍ക്കുമായുള്ള, പൊതുവായ പരീക്ഷയാണിത്. മൊത്തം 100 മാര്‍ക്ക്. ജനറല്‍ അവയര്‍നെസ്സ് (40 മാര്‍ക്ക്), അനലിറ്റിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ് (30), ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി (30) എന്നീ വിഷയങ്ങളില്‍നിന്നും, ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ ടെസ്റ്റിനുണ്ടാകും. ഉത്തരം തെറ്റിയാലും, മാര്‍ക്ക് നഷ്ടപ്പെടില്ല. പരീക്ഷാ സിലബസ്, മുന്‍ വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ എന്നിവ വെബ്സൈറ്റില്‍ ലഭിക്കും.

ടിസ്സ്നെറ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ രണ്ടാംഘട്ടം, പ്രീ ഇന്റര്‍വ്യൂ ടെസ്റ്റ്, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കു വിളിക്കും. ടിസ്സ്നെറ്റ്, പ്രീ ഇന്റര്‍വ്യൂ ടെസ്റ്റ്, പേഴ്സണല്‍ ഇന്റര്‍വ്യൂ, എന്നീ മൂന്നു ഘടകങ്ങള്‍ക്ക്, യഥാക്രമം, 40, 30, 30 ശതമാനം വെയ്റ്റേജ് നല്‍കി, പ്രവേശന പട്ടിക തയ്യാറാക്കും. ഒരാള്‍ക്ക് വിവിധ കാമ്പസുകളിലായി മുന്‍ഗണന നിശ്ചയിച്ച്, 3 പ്രോഗ്രാമുകള്‍ക്കുവരെ അപേക്ഷിക്കാം. പക്ഷേ, ഒരു ആപേക്ഷയെ നല്‍കാവൂ.

അപേക്ഷ ഒക്ടോബര്‍ 22 മുതല്‍ ഡിസംബര്‍ 12 വരെ.
വിവരങ്ങള്‍ക്ക്:   http://https://appln.tiss.edu

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this