ശ്രീപാർവ്വതി എസ്.
‘കടം’
ആയിട്ടെങ്കിലും
കിട്ടീനെങ്കീ…..!
‘കഥ’
ആവാതിരുന്നെങ്കീ….!
‘കടം’ തീരണ കാലംവരെ
പറയാൻ ഒരു
‘കഥ’ ആയേനെ….
…………………
‘കടം’
പറഞ്ഞോർക്കൊന്നും
ഒരു,
‘കഥ’യില്ലായിരുന്നു…
‘കഥ’
പറഞ്ഞോർക്കൊക്കെ
പറയാൻ ഒത്തിരി
‘കടം’
ഉണ്ടായിരുന്നു….
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in