ആലപ്പുഴയില്‍ ‘വരൂ, വരയ്ക്കാം’

0
581

ആലപ്പുഴ ബീച്ചില്‍ വിജയ് പാര്‍ക്കിന് സമീപം ‘വരൂ, വരയ്ക്കാം’ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് പരിപാടി നടക്കുന്നത്. രാകേഷ് അന്‍സാര, കലേഷ് പൊന്നപ്പന്‍, ഗിരീഷ് നടുവട്ടം, ശിവദാസ് വാസു എന്നിവരുടെ നേതൃത്വത്തിലാണ് തത്സമയ രചന നടക്കുന്നത്. രാവിലെ 11മണിമുതല്‍ കലാകാരന്മാര്‍ ആവശ്യക്കാര്‍ക്ക് അവരെ വരച്ച് നല്‍കും. ലഭിക്കുന്ന തുക പൂര്‍ണ്ണമായും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here