രുചി

0
479

സുഷമ ബിന്ദു

കറിവേപ്പില പോലെ
പ്രണയത്തിൽനിന്ന്
പലപ്രാവശ്യം നിന്നെ
പുറത്തേയ്ക്കെറിയുന്നു.
നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്.
രൂപമില്ലാത്ത
നിന്റെ സത്ത.

Sushama Bindu

ശ്വാസം

മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ
ഞാൻ
നിന്റെ പേരുവിളിക്കും.
വേർപെടാനാവാതെ
അത്രയും ആഴത്തിൽ വലിയ്ക്കുന്ന
ശ്വാസത്തെ.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here