രണ്ട് കവിതകള്‍

0
538
arsha-kabani

ആര്‍ഷ കബനി

അടയാളം

എന്റെ നാവികാ,
നീ വരുമ്പോൾ
ഞാനീ കരക്കടയാളമായ് –
കടലിനെ കൊടിനാട്ടും.

കൊളുത്ത്

നമ്മൾ ചുംബിച്ചതുപോലെയാവില്ല –
അവർ ചുംബിച്ചിട്ടുണ്ടാവുക.
നമ്മൾ പ്രണയിച്ചതു പോലെയാവില്ല
അവർ പ്രണയിച്ചിട്ടുണ്ടാവുക.
നമ്മൾ പരസ്പരം പാകമായതു പോലെയാവില്ല
അവർ പാകപ്പെട്ടിട്ടുണ്ടാവുക.
മെരുങ്ങാതെ
ഓർമ്മയുടെ ഉറക്കുള്ളിൽ ചിറക് കുടഞ്ഞ് നമ്മുടെ ജനനേന്ദ്രിയങ്ങൾ.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

 

LEAVE A REPLY

Please enter your comment!
Please enter your name here