കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയം അവതാരകരുടെ താല്‍ക്കാലിക പട്ടിക തയ്യാറാക്കുന്നു. അപേക്ഷകര്‍ കോഴിക്കോട് സ്ഥിര താമസക്കാരായിരിക്കണം. പ്രായം 20-നും 50-നും മധ്യേ. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. മലയാളം തെറ്റുകൂടാതെ ഉപയോഗിക്കാനുള്ള കഴിവ്, പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണ ശുദ്ധി എന്നിവ നിര്‍ബന്ധമാണ്.
എഴുത്തുപരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ് 300 രൂപ. ഇതോടൊപ്പം യുവവാണി പരിപാടിയുടെ അവതാരകതെയും തെരഞ്ഞെടുക്കുന്നുണ്ട്. ശബ്ദപരിശോധനയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായം 8നും 30നും മധ്യേ. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പ്ലസ് ടു പാസായിരിക്കണം.
സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, കോഴിക്കോട് എന്ന പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായിട്ടാണ് അപേക്ഷാഫീസ് അടയ്‌ക്കേണ്ടത്. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ഡിഡി എന്നിവയോടൊപ്പം വൈള്ളക്കടലാസില്‍ തയ്യാരാക്കിയ അപേക്ഷ ഫെബ്രുവരി 15-ന് മുമ്പ് ലഭിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, കോഴിക്കോട്-32