കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

0
121

കോഴിക്കോട്: കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാ പുരസ്‌കാരം 2023ലേക്ക് കവിതകള്‍ ക്ഷണിച്ചു. 2018-23 കാലയളവില്‍ പ്രസിദ്ധീകരിച്ച രചനകളാണ് മത്സരത്തിന് പരിഗണിക്കുക. കാവ്യസമാഹാരത്തിന്റെ ഒരു കോപ്പി രണ്‍ജിത്ത് നടവയല്‍, ശ്രീവിലാസം, നടുവണ്ണൂര്‍ പിഒ, നടുവണ്ണൂര്‍ വഴി, കോഴിക്കോട്-673614 എന്ന വിലാസത്തില്‍ അയക്കുക.

കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ മെമ്മോറിയല്‍ ബോഡി രൂപീകരിച്ച പാനല്‍ ആയിരിക്കും കവിതാസമാഹാരങ്ങള്‍ വിലയിരുത്തുക. രചനകള്‍മൗലീകമായിരിക്കണം. വിവര്‍ത്തന പുസ്തകങ്ങള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. കവിതാ സമാഹാരങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 1. ഒക്ടോബര്‍ 20നാണ് ഫലപ്രഖ്യാപം. നവംബര്‍ 1 ന് പുരസ്‌കാര സമര്‍പ്പണം.

വിശദവിവരങ്ങള്‍ക്ക്: 9847409141, 9946017798


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here