കലിന്

Published on

spot_imgspot_img

കവിത
രതീഷ് റ്റി ഗോപി
ചിത്രീകരണം: ഹരിത

ഒത്തുകൂടുകൻറും ചൊളിയ
പറതിരിക്കന്റും
കൂട്ടാര്ത് കലിന് …
ഉച്ചയാരും, പാതിരയാരും
കലിന് ഒറ്റയാ ഇരിപ്പന്.
അല്ലാത്ത നേരന് ഞാമ്
ഞാരെങ്കിലും കൂട്ത്
നേരന് കളവര്.

വഴിയൂടെ പൈത്തേൻ
പെണ്ടാളെ കാണ്ടാ,
ഓട്ടിമേ കൈതേൻ
പെണ്ണ് ചിറ്യങ്ങളെ കൈയ്യ
കാട്ട്താത്….
അന്റ് എപ്പാത്തേയും
പള്ള് കേത്തേൻ കലിന്…

സന്ധ്യയാകുമ്പാത്തേ,
നാടില്ലത്തെ, പെരയില്ലത്തേ
കെട്ടിപെറ്ക്ക്ത് നടത്തേനാര്ടെ
എടന പോലാകുവറ്റ് കലിന്…
എമ്മടെ കളിഎടത്തീന്റ്
റാക്കപ്പെട്ടു റാക്ക്തനാര്ടെ
കളിയാ കയ്യടിക്കന്റ്
കലിന് ..
രസന് കേറ്ത് എടയാ
കലിന് “ഐഷാൽ”
വിളിത്തവ്വാന്റ് അല്ലത്തെ
കളത്താണ്ട് റാകേല.

എടയാര്
ഔട്ട് കൈതേൻ
പന്തിലാണ്ട് മണ്ട്ത്,
കളത്താണ്ട് അടിച്ച്
ചടേന്റ് ഒന്റ് രസിപ്പാ.

ഇനി ചെനിമ്പ് താമസിക്കില്
“വേഗന് ഇടടാ മൈരേന്റ്”
പള്ള് കേത്തേൻ കലിന്.

ഇരുളുമ് വീകുംപാത്തേ
കാറപ്പമ്മാര്ടെ ജീപ്പ്
മീത്തിന്റോ കീഴ്ത്തീൻറ്റോ
വരുതേന്ത് കാംങ്കി
മണ്ട്പ്പ് മത്സത്താനുള്ള
സ്റ്റാർട്ടിങ് പോയിന്റ് ആത കലിന്…

ചെലനേരന് നീരുണ്ട് പള്ള്
വിളിത്തേൻ,
അടുത്ത് ഇരിക്കന്റ് ഒവ്വത്തെ
എടനാകെ കക്ക്ത്
വെപ്പന് കലിന്..

കണ്ടൻ കുളി കതകളും
കൊച്ചുവർത്താനനും
ശോഭേടെ പൊറകേ കൈത്
തന്തയാ വിളിയ കേട്ടന്തും…
പറവറ്റ് കലിന്…

മുറികുറ്റി തെരക്കുകൊണ്ട് വരിച്ച്
പാത്തിര്ത് പൊകയവിട്ട്…..
സിഗരറ്റ് പൊകച്ച് കൈതേനാര്ടെ
പുറകാ കുറ്റി വീതേന്തുംകാത്ത്
കൈതേൻ കലിന്..

സ്കൂളാ കൈയ്യത്തെ ഇരിക്കില്,
തായോടോ, തന്തയോടോ
എതിര് പറകിൽ “കലിന്
പഠിപ്പിച്ചനവ്വ് ആതേടാ” എന്റ്
ഒൻറും അറിയത്തേ പള്ള്
കേട്ടേൻ കലിന്..

കലിന്നാര് പേര് ഇടുകില്
രതീഷെന്റോ അനുരാഗെന്റൊ
രമണനെന്റോ കോണച്ചിയെന്റോ
ഐപ്പിന്റോ വിജയൻ എന്റോ
കിണ്ണൻ എന്റോ അജി എന്റോ
സോജൻ എന്റോ ബൈജു എന്റോ
സോബി എന്റോ പേര് മാറ്റ്ത് മാറ്റ്ത്
വിളിത്തണം.

ഞേറില്ല കല്ന്.
കാലത്ത്ടെ പണിയാല്
കല്നും മാറ്ത്.
കല്ലാകെ പലടാണ്ട്
തെറിച് കൈത്,
ചെലന് മണ്ണിലലിത്….
ഇനി ഒന്റാവത്തെ…
ആകിലും മനതിലെ
ചിറ്യകാലനാകിട്ട്
തകരത്തെ നിത്താ
എന്നടെ കല്ന് ഞേറും.
കാത്തിര്ത്താ ചെല
ചെവിടൊച്ച കേക്കന്റ്…..

മലയാള പരിഭാഷ
കലുങ്ക്

ഒത്തുകൂടാനും ചൊളി*
പറഞ്ഞിരിക്കാനും
കൂട്ടായിരുന്നു കലുങ്ക്.
നട്ടുച്ചനേരത്തും
അർദ്ധരാത്രിയിലും
അവൻ ഒറ്റയ്ക്ക് ഇരിക്കും.
ബാക്കിനേരങ്ങളിൽ,
ഞങ്ങളിൽ ആരെങ്കിലും ഒക്കെ
കൂട്ടുകൂടി നേരംപോക്കും.

വഴിയേപോകുന്ന പെണ്ണുങ്ങളെ
നോക്കി, വണ്ടിയിൽ പോകുന്ന
പെമ്പിള്ളാരെ കൈകാണിച്ചും
നിത്യേന വഴക്ക് വാങ്ങുന്ന
കലുങ്ക്, അപരാഹ്നങ്ങളിൽ
അഭയാർത്ഥി ഗ്യാലറിയാണ്.
കളിയിടത്തിൽ നിന്നാട്ടിയിറക്കപ്പെട്ട,
കൈയ്യേറ്റക്കാരുടെ കളിയ്ക്ക്
കയ്യടിക്കുന്ന ഗ്യാലറി.
രസം കേറി ഇടയ്ക്കിടെ
കലുങ്ക് “ഐഷാൽ” വിളിക്കുമെന്നല്ലാതെ
കളത്തിലിറങ്ങുകയില്ല.
(ഇറക്കില്ല).
ഇടയ്ക്ക് ഔട്ട് പോകുന്ന
ബോളിലേക്ക് ഓടി
കളത്തിലേക്ക് അടിച്ച്
മിന്നായം പോലൊന്ന് പുളകം കൊള്ളും.
ഞൊടി താമസിച്ചാൽ
“വേഗം ഈടടാ മൈരേ”എന്ന്
ചീത്ത കേൾക്കുന്ന കലുങ്ക്.

ഇരുള് വീഴുമ്പോൾ പോലീസ് ജീപ്പ്
മുകളീന്നോ താഴേന്നോ വരുന്നതു
കണ്ടാൽ ദീർഘദൂര ഓട്ടത്തിന്റെ
സ്റ്റാർട്ടിങ് പോയിന്റ് കലുങ്ക്.

ചില നേരങ്ങളിൽ കള്ളുകുടിച്ച്
ചീത്ത വിളിച്ച്‌,
അടുത്തിരിക്കാനാവാതെ
പരിസരമാകെ ശർദ്ദിച്ച്
മലിനമാക്കുന്ന കലുങ്ക്.

കണ്ട കുളിസീൻ കഥകളും,
കൊച്ചുവർത്താനങ്ങളും,
ശോഭേടെ പുറകെ നടന്ന്
തന്തയ്ക്ക് വിളികേട്ടതും പറയുന്ന
കലുങ്ക്.

മുറികുറ്റി തപ്പികൊണ്ടുവന്ന്
പാത്തിരുന്ന് പുകവിടുന്ന,
സിഗരറ്റ് വലിച്ചു പോകുന്ന
ചുണ്ടിനു പുറകേ കുറ്റി വീഴുന്നതും
നോക്കി പോകുന്ന കലുങ്ക്.

സ്കൂളിൽ പോകാതിരുന്നാൽ
അച്ഛനോടോ അമ്മയോടോ
എതിരൊന്നു പറഞ്ഞാൽ
“കലുങ്ക് പഠിപ്പിച്ചതാണോടാ”
എന്ന് വെറുതെ തെറി കേക്കുന്ന
കലുങ്ക്.

കലുങ്കിനോട് പേരൊന്നു ചോദിച്ചാൽ
രതീഷ് എന്നോ അനുരാഗ് എന്നോ
രമണനെന്നോ കോണാച്ചിയെന്നോ
ഐപ്പിയെന്നോ വിജയനെന്നോ
കിണ്ണനെന്നോ അജിയെന്നോ
സോജൻ എന്നോ സോബിയെന്നോ
ബൈജു എന്നോ ബിജുവെന്നോ
പേര് മാറ്റി കളിക്കുന്ന കലുങ്ക്.

ഇന്നില്ല കലുങ്ക്
കാലത്തിന്റെ പണിയിൽ
കലുങ്ക് വീണു…
കല്ലുകൾ പലേടത്തേക്ക്
തെറിച്ച് ഇനി ഒന്നാകാതെ,
ചിലത് മണ്ണിൽ അലിഞ്ഞ്‌…
പക്ഷേ മനസിലൊരു ബാല്യമായി
എന്നിൽ തകരാതെ,
എന്റെ കലുങ്ക് ഇന്നും…..
കാത്തിരിക്കുന്നു
ചില കാതൊച്ചകൾക്കായി….

*ചൊളി =നുണ

Rathesh T gopi

രതീഷ് റ്റി ഗോപി

കോട്ടയം ജില്ലയിൽ എരുമേലി എരുത്വാപുഴ സ്വദേശി. ഇപ്പോൾ സിവിൽ ജുഡീഷ്യൽ സർവീസിൽ ജോലി ചെയ്യുന്നു. ഭാര്യ: ബേബി കെ.അദിതി, അബിത, അൻവിത മൂന്നു മക്കൾ. മാതാവ്: ശാരദ.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...