കൊയിലാണ്ടി: പൂക്കാട് കലാലയം ബാലഭവന്റെ ആഭിമുഖ്യത്തില്‍ ‘കളി ആട്ടം’ നാടകക്യാമ്പ് അടുത്തമാസം 2 മുതല്‍ 7 വരെ നടക്കും. ക്യാമ്പ് ഡയറക്ടര്‍ സുപ്രസിദ്ധനാടക സംവിധായകന്‍ മനോജ് നാരായണനാണ്. നാടക പഠനത്തോടൊപ്പം പുതിയ തലമുറയില്‍ ഉന്നത മൂല്യങ്ങളും സ്‌നേഹസമ്പന്നമായ ജീവിത വീക്ഷണവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മധ്യവേനലവധികാല നാടക ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളുട നടകക്കളരി, പഠനോത്സവം, കളിമുറ്റം, കുട്ടിക്കളി ആട്ടം എന്നിവയാണ് കളി ആട്ടത്തിന്റെ ഉള്ളടക്കം. 6 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പലേക്ക് പ്രവേശനം. അപേക്ഷഫോറം പൂക്കാട് കലാലയം ഓഫീസില്‍നിന്നും ലഭിക്കും. ഏപ്രില്‍ 25വരെ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9446068788, 0496 2687888