നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ സ്വദേശത്തേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കും
വില്ലനായി മലയാള സിനിമയില്‍ നിറഞ്ഞ അജിത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.
റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോ ലി. അവിടെ ജനിച്ചു വളര്‍ന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേര്‍ത്തത്.
1984 ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. 1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തില്‍ അജിത് നായകനായിരുന്നു. 2012 ല്‍ അഭിനയിച്ച ഇവന്‍ അര്‍ധനാരിയാണ് അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലടക്കം അഞ്ഞൂറോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
പ്രമീളയാണ് ഭാര്യ, ഗായത്രി, ശ്രീഹരി എന്നിവർ മക്കളാണ്.
RIP..??