എറണാകുളം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി ഒരു പറ്റം ശില്പികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ ‘കലാകാര്‍’ കേരളവും കേരള ലളിത കലാ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് ഒരു ദിവസത്തേക്കു കൂടി നീട്ടി. ആഗസ്റ്റ് 27നാണ് എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട് ഗാലറിയില്‍ ‘കാലവര്‍ഷം കലാവര്‍ഷം’ എന്ന പേരില്‍ ക്യാമ്പ് ആരംഭിച്ചത്.
200 ചിത്രകാരന്മാര്‍ ആയിരം ചിത്രങ്ങള്‍ വരയ്ക്കാന്‍ ആരംഭിച്ച പരിപാടിയിലേക്ക് കലാകാരന്മാരുടെ ഒഴുക്കായിരുന്നു. ഒരു അടി, ഒന്നര അടി വലുപ്പത്തിലുള്ള ചിത്രങ്ങള്‍ക്ക് 1000,1500 രൂപ നിരക്കിലാണ് വില്‍പന. കുറഞ്ഞ വിലയില്‍ ആസ്വാദകര്‍ക്ക് ചിത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം നല്‍കാനാണ് ക്യാമ്പ് ഒരു ദിവസം കൂടി ദീര്‍ഘിപ്പിക്കുന്നത്. കലാകാരന്മാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചിത്രങ്ങള്‍ വിറ്റു ലഭിക്കുന്ന തുക പൂര്‍ണ്ണമായും സര്‍ക്കാരിലേക്ക് കൈമാറും.
ഫോട്ടോ കടപ്പാട്: ഹരിഹരന്‍ സുബ്രഹ്മണ്യന്‍