Homeചിത്രകലഅതിജീവനത്തിന്റെ കാന്‍വാസുകള്‍ ഒരുങ്ങുന്നു

അതിജീവനത്തിന്റെ കാന്‍വാസുകള്‍ ഒരുങ്ങുന്നു

Published on

spot_imgspot_img

ആലുവ: പ്രളയത്തിലകപ്പെട്ടവരുൾപ്പടെയുള്ള കാർട്ടൂണിസ്റ്റുകൾ ചേർന്ന് തയാറാക്കിയ കാർട്ടൂണുകളുടെ പ്രദർശനം’ അതിജീവനം’ പ്രളയ ബാധിത മേഖലയായ ആലുവയിൽ സംഘടിപ്പിക്കുന്നു. തിൻമകളെ വിമർശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാർട്ടൂണുകളുടെ ലക്ഷ്യമെന്ന് കാർട്ടൂണിസ്റ്റുകൾ തെളിയിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി മനസ്സ് മരവിച്ചവർക്ക് ധൈര്യവും, ആത്മവിശ്വാസവും പകരാൻ കഴിയുന്ന കാർട്ടൂണുകളുടെ ആദ്യ പ്രദർശനം സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. എംഎല്‍എ അൻവർ സാദത്ത് പ്രദർശനം ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ 100 ൽ പരം രചനകൾ പ്രദർശനത്തിനുണ്ടാവും.  പ്രളയം മൂലമുള്ള ദുരിതങ്ങളുടെ അനുഭവ സാക്ഷികൾ കൂടിയാണ് കാർട്ടൂണിസ്റ്റുകൾ. പ്രളയദുരിതബാധിതർക്കുള്ള ധനസഹായത്തിനും ഇതോടൊപ്പം പദ്ധതിയുണ്ട്. പ്രളയബാധിതരെ സഹായിക്കാൻ തൽസമയ കാരിക്കേച്ചർ രചനയിലൂടെയാണ് ധനസമാഹരണം നടത്തുക. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള കാരിക്കേച്ചറിസ്റ്റുകൾ പരിപാടിയില്‍ പങ്കെടുക്കും. പ്രദർശനം കേരളത്തിന്റെ വിവിധ ജില്ലകളിൽ നടത്തുമെന്ന് പരിപാടിയുടെ ക്യൂറേറ്ററും കേരളാ കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ അറിയിച്ചു. ദസ്സേലേരിയ ഇവന്റ്സാണ് പ്രദർശനത്തിന്റെ സംഘാടകർ.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this