Homeകേരളംകല കൾച്ചറൽ ഫെസ്റ്റിവെൽ 9, 10, 11 തിയ്യതികളിൽ മഞ്ചേരിയില്‍

കല കൾച്ചറൽ ഫെസ്റ്റിവെൽ 9, 10, 11 തിയ്യതികളിൽ മഞ്ചേരിയില്‍

Published on

spot_img

മഞ്ചേരി: കല കൾച്ചറൽ ഫെസ്റ്റിവെൽ 2018 ഫെബ്രവരി 9, 10, 11 തിയ്യതികളിൽ മഞ്ചേരി ചുള്ളക്കാട് സ്കുളിൽ . 9ന് ആറു മണിക്ക് കേരള സംഗീത നാടക അക്കാഡമി അവാർഡ്‌ ജേതാവു് പാർത്ഥസാരഥി അവതരിപ്പിക്കുന്ന ചെറുകാടിന്റെ ‘ ഊണിന് നാലണ’ എന്ന ഒറ്റയാൾ നാടകത്തോടെ വേദി ഉണരും. ഔദ്യേകികമായ ഫെസ്റ്റിവെൽ ഉദ്ഘാടനം സാഹിത്യ അക്കാഡമി സിക്രടറി ശ്രീ.കെ.പി.മോഹനൻ നിർവ്വഹിക്കും.വിജു നായരങ്ങാടി അദ്ധ്യക്ഷപദം അലങ്കരിക്കുന്ന ചടങ്ങിൽ ഉദയ ശങ്കർ മുഖ്യ പ്രഭാഷണം നടത്തും.ഇർഫാൻ എരൂത്ത് നേതൃത്വം നൽകുന്ന പ്രശസ്ത ഖവാലി സംഘം വേദിയിൽ സംഗീത രാവൊരുക്കും. രാത്രി ടി.ഡി.രാമകൃഷ്ണൻ തുടങ്ങി വെക്കുന്ന സാഹിത്യ ക്ളാസുകളിൽ കല്പറ്റ നാരായണൻ, റഫീക്ക് അഹമ്മദ്, ആലംകോട് ലീലാകൃഷ്ണൻ, പി.എൻ ഗോപീകൃഷ്ണൻ, പി.വി.ഷാജികുമാർ, വീരാൻ കുട്ടി, ഡോ.എൻ.രാജൻ, ഡോ.സി.എം. അബ്ദുൽ നാസർ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ ക്യാമ്പ് അംഗങ്ങളോട് സംവദിക്കും.

റഹ്മാൻ കിടങ്ങയത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം എഴുത്തുകാർ ഗ്രൂപ്പ് തിരിച്ച് ക്യാംമ്പ് അംഗങ്ങളുടെ രചനകൾ വിലയിരുത്തും.പുറം വേദികളിൽ വി.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിൽ 10ന് രാവിലെ കവിയരങ്ങ്.എ.ടി. ലിജിഷയുടെ നേതൃത്വത്തിൽ ഉച്ചക്ക് യുവ എഴുത്തുകാരുടെ സംവാദം. ആർട്ടിസ്റ്റ് സഗീറിന്റെ നേതൃത്വത്തിൽ 3 ദിവസളിലായി അറുപതു ചിത്രകാരൻമാരുടെ ചിത്രം വരയും സംവാദവും.

11 ന് രാവിലെ കൽക്കി സുബ്രഹ്മണ്യം നയിക്കുന്ന സംവാദം ‘ മൂന്നാം ലിംഗക്കാരും മനുഷ്യരാണ്.’ ഡോ.കെ.ആർ. വാസുദേവൻ നയിക്കുന്ന ചർച്ചയിൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗം. Adv.എം.എസ്.താര. Adv ഉദയശങ്കർ, മൈന ഉമൈബാൻ, ഉണ്ണികൃഷ്ണൻ ആ വള, കെ.പ്രവീണ എന്നിവർ പങ്കെടുക്കും.പുസ്തകങ്ങൾ വാങ്ങാനും കാണാനും വിപുലമായ പുസ്തക സ്റ്റാളുകൾ, പെയിന്റിംഗുകൾ വാങ്ങാൻ അവസരം, അജീഷ് ഐക്കരപ്പടിയുടെ ‘കുത്താവര, (മോബൈൽ ഫോണിൽ ചിത്രം വര ) ചെറിയ ചിത്രങ്ങളുടെ ഉടയതമ്പുരാൻ അഷറഫ് തറയിലിന്റെ പ്രദർശനം, ശബരിജാനകി , ഷാജി മതിലകം എന്നിവരുടെ വന്യ ജീവി ഫോട്ടോ പ്രദർശനം.

10 നും 11 നും ചെറു സിനിമകളുടെയും ഡോക്യം മെൻഡറികളുടെയും പ്രദർശനവും സിനിമാ സംവാദവും. 10 ന് രാത്രി സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പ്പാട്ട്.

ഇരുന്നോ റോളം എഴുത്തുകാരും, ചിത്രകാരൻമാരും, പാട്ടുകാരും സംഗീതജ്ഞരും,6 വേദികൾ, 100 സാഹിത്യ ക്യാമ്പ് അംഗങ്ങൾ,300 Delegates, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രശസ്തർ.

പ്രവേശനം സൗജന്യം. 300 രൂപ കൊടുത്തു രജിസ്റ്റർ ചെയ്യുന്ന Delegates ന് 3 ദിവസത്തെ ഭക്ഷണവും ഫെസ്റ്റിവെൽ കിറ്റും.

ഫെസ്റ്റിവെൽ ഡയറക്ടർ
Adv ടി.പി.രാമചന്ദ്രൻ മഞ്ചേരി
9447004690

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this