മഞ്ചേരി: കേരള ആര്‍ട്ട് ആന്റ് ലിറ്ററേച്ചര്‍ അക്കാദമിയുടെ (കല) ആഭിമുഖ്യത്തില്‍ ‘കല’ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് ആരംഭിക്കുന്ന ഫെസ്റ്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും.
സമൂഹത്തിലെ സ്ത്രീ സാന്നിദ്ധ്യവും സാമൂഹിക ഇടപെടലും എന്നതാണ് ഫെസ്റ്റിവലിന്റെ പ്രമേയം. സാഹിത്യക്യാമ്പ്, പെയിന്റിംഗ്, മുഖവര, ഫിലിം ഫെസ്റ്റിവല്‍, ബുക്ക് ഫെസ്റ്റ്, നൃത്തരൂപങ്ങള്‍, സംഗീതം, കഥകളി, മാപ്പിളപ്പാട്ട്, മുഖാമുഖങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയാണ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ള പ്രശസ്തരാണ് എത്തുക. ഡിസംബര്‍ 25ന് ഫെസ്റ്റ് സമാപിക്കും.