HomeTHE ARTERIASEQUEL 32ഓർമ്മയാകുന്ന മരോലികൾ

ഓർമ്മയാകുന്ന മരോലികൾ

Published on

spot_imgspot_img

ലേഖനം
ജീജ ജഗൻ

അനുഷ്ഠാനത്തിൻ്റെ വിശുദ്ധിയോടെ നെൽകൃഷി ചെയ്തുവരുന്ന ഒരു ജനതയുടെ ചിത്രം എസ് കെ പൊറ്റെക്കാട്ടിൻ്റെ ബാലിദ്വീപ് വായിച്ചവരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാവാം.ഇതുപോലെ കൃഷിയുമായി ചേർന്നു നിൽക്കുന്ന ആചാരങ്ങളുമായി പാരമ്പര്യത്തനിമ കൈവെടിയാത്ത കർഷകർ വയനാട്ടിലിന്നുമുണ്ട്. വിത്തിടലിനും നാട്ടിയ്ക്കും കൊയ്ത്തിനുമപ്പുറം നെല്ലിൻ്റെ പിറന്നാൾ പോലും കൊണ്ടാടുന്നവർ.വിതക്കാലം മുതൽ വിളവുകാലം വരെ മഞ്ഞും മഴയും വെയിലും നെഞ്ചിടിപ്പോടെ അളന്നു കുറിക്കുന്ന ഇവർക്കറിയാം ആഹരിക്കുന്നവരുടെ പേരെഴുതിയിട്ടുണ്ടെന്നു കരുതുന്ന ഓരോ അരി മണിയുടെയും മൂല്യം. നെൽകൃഷിയിൽ നഷ്ടക്കണക്കിൻ്റെ തൂക്കം കൂടുന്ന ഇക്കാലത്തും കൃഷി ജീവതാളമായി മാറിക്കഴിഞ്ഞ ഈ കർഷകർക്ക് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോയേ മതിയാവൂ.

jeeja jagan

വയലിലെ തുടിപ്പുകളുടെ ആരംഭം ഐശ്വര്യത്തിനായുള്ള പ്രാർത്ഥനയോടെ കാർഷികവിഭവങ്ങൾ കണികണ്ടു പുലരുന്ന വിഷുക്കാലത്താണെന്നു പറയാം. വിഷുപ്പിറ്റേന്നാണ് വിത്തിടൽ. നിലവിളക്ക് കത്തിച്ചു വച്ച് മുറത്തിൽ നെൽവിത്തിനോടൊപ്പം പൂവും, തേങ്ങയും,ചന്ദനത്തിരിയും, കർപ്പൂരവുമൊക്കെയായി വീട്ടുകാർ വയലിലെത്തുന്നു.ഒരിടത്ത് കിളച്ച് നിലം പൂജിച്ച് വിത്തിടുന്നു. തുടർന്ന് വിഷുവാഘോഷത്തിനിടെ മാറ്റിവച്ച പടക്കം പൊട്ടിക്കുന്നതിലൂടെ വിത്തിടൽച്ചടങ്ങ് നാടറിയുന്നു. ഈ വിത്ത് മുളച്ചുണ്ടാകുന്ന ഞാറാണ് പിന്നീട് ആദ്യം നട്ടു തുടങ്ങുന്നതും.

jeeja jagan

കന്നിമാസത്തിലെ മകം നാളാണ് നെല്ലിൻ്റെ പിറന്നാളായി സങ്കല്പിക്കുന്നത്. വിത്തിൻ്റെ മൂപ്പനുസരിച്ച് മിഥുനം കർക്കിടകം മാസങ്ങളിലായാണ് വിതയ്ക്കുന്നത് .കന്നിയിലെ മകം നാളിൽ വയലിലെവിടെയെങ്കിലും ഇതിൽ നിന്നും ഒരു നെൽക്കതിരെങ്കിലും നാമ്പിട്ടിട്ടുണ്ടാകുമെന്ന കർഷകരുടെ വിശ്വാസം ഒരിക്കലും തെറ്റാറില്ലത്രേ! ഈ ദിനത്തിൽ വയലിലെത്തി നിലവിളക്കു കൊളുത്തി കതിരിൽ പൂക്കളർപ്പിച്ച് പ്രാർത്ഥനയോടെ വയൽവരമ്പിലൂടെ മൂന്നു വലം വയ്ക്കുന്നു. വീട്ടിലെ പെൺകുട്ടികൾക്കാണ് ഈ ചടങ്ങിൽ പ്രാമുഖ്യം.ഉച്ചയ്ക്ക് സദ്യയൊരുക്കി ഗണപതിക്കു വിളമ്പുന്നതോടെ കതിരു കുളിപ്പിക്കലെന്നറിയപ്പെടുന്ന ഈ ചടങ്ങ് അവസാനിക്കുന്നു.

jeeja jagan

തുലാപത്തിനാണ് കതിരുകയറ്റൽ. മൂപ്പെത്താത്ത ഒരു പിടി നെൽക്കതിർ പൂജാമുറിയിൽ വിളക്കുവച്ചു പൂജിച്ചു പ്രാർത്ഥനയോടെ വീടിനുമ്മറത്ത് തൂക്കുന്നു. വീടിനൈശ്വര്യമായി ഏറെക്കാലം ഇതവിടെ നില കൊള്ളുന്നു.

jeeja jagan

വൃശ്ചികത്തിലാണ് കൊയ്ത്ത്. കൊയ്ത്തിനു ശേഷം നെൽക്കറ്റയിൽ നിന്നൊരു ചെറിയ കെട്ട് വയലിൽ ബാക്കി വച്ച് പരമ്പിട്ടു മൂടുന്നു. നെൽക്കളത്തിൽ വെതയിട്ടതിനു ശേഷം ഇതിന് ഏറ്റവും മുകളിൽ കുടുംബനാഥൻ തന്നെ വയലിൽ മാറ്റി വച്ച ചെറിയകറ്റ തലയിലേറ്റി കൊണ്ടുവയ്ക്കുന്നു. ഈ കെട്ടിലെ നെൽമണികൾ അടർത്തിയെടുത്താണ് ഗുളികനു കൊടുക്കുക എന്ന ചടങ്ങ്. ഗുളികനെന്നാൽ നാൽക്കലികളെപ്പോലും സംരക്ഷിക്കുന്ന ശൈവാംശമുള്ള ദൈവമെന്നു സങ്കല്പം. അടുത്തൊരു ദിവസം രാത്രി വയലിൽ വാഴപ്പോള കൊണ്ട് സമചതുരമുണ്ടാക്കി നാലുഭാഗത്തും കോത്തിരി കത്തിച്ച് നടുക്ക് മുക്കണ്ണൻ കോത്തിരിവച്ച് വാഴയില കുമ്പിളുകുത്തി അതിൽ കറുപ്പും ചുവപ്പും നിറങ്ങളൊഴിച്ച് [കരിയും ,ചുണ്ണാമ്പും ,മഞ്ഞളും] ഇലയിൽ ഗുളികന് അരി ചൊരിയുന്നു .
jeeja jagan

jeeja jagan

പൊട്ടും പതിരും മാറ്റി വൃത്തിയാക്കിയ നെല്ല് പത്തായത്തിൽ നിറച്ചു തുടങ്ങുന്നത് ചൊവ്വ, വെള്ളി ദിവസളിലാവരുതെന്ന നിഷ്ഠയുമുണ്ട്. സമൃദ്ധിക്കായുള്ള പ്രാർത്ഥനയോടെ കുടുംബത്തിലെ സ്ത്രീകളാണ് പത്തായത്തിൽ ആദ്യം നെല്ലിട്ടു തുടങ്ങേണ്ടത്.

jeeja jagan

അരിയാഹാരം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണെങ്കിലും നെൽകൃഷിയുമായി മുന്നോട്ടു പോകാൻ കർഷകരിന്നു പ്രയാസപ്പെടുന്നു. ലാഭകരമല്ലാത്തതിനാൽ ഇതിൽ നിന്നും ആളുകൾ പിൻമാറുന്ന കാഴ്ചകളാണ് ചുറ്റും .എന്നാൽ പണ്ടുകാലത്ത് നെല്ലിനുണ്ടായിരുന്ന പ്രാധാന്യവും അതെത്രമാത്രം പവിത്രമായി കണ്ടിരുന്നു എന്നതിൻ്റെയും ഓർമ്മപ്പെടുത്തലാണ് ചടങ്ങുകളുടെ ഈ ശേഷിപ്പ്.

jeeja jagan

[ഒരുകാലത്ത് നെൽകൃഷിയുമായി ചേർന്നു നിന്നിരുന്ന ഈ വാക്കുകളിലേറെയും പുതുതലമുറയ്ക്ക് അപരിചിതമായിക്കഴിഞ്ഞിരിക്കുന്നു….

ഒക്കൽ – നെല്ലും പുല്ലും വേർതിരിക്കൽ

വെത – നെല്ല് അട്ടിയിടുന്നത്

മേട്ടിക്കുറ്റി – ഒക്കൽകല്ലിൻ്റെ സുഗമമായ ചലനത്തിന് സഹായിക്കാൻ കളത്തിനു നടുവിൽ സ്ഥാപിക്കുന്നത്

മീട്ടുകൊട്ട – ഒക്കലിടുമ്പോൾ കാളകൾ നെല്ല് തിന്നാതിരിക്കാൻ മുഖത്ത് ഓടകൊണ്ടുണ്ടാക്കി ഇടുന്നത്

പൊലിപ്പാറ്റ – നെല്ലിലെ പൊടിയും പതിരും മാറ്റാൻ സഹായിക്കുന്നത്

കൊങ്കൻ – നീളമുള്ള വീതി കുറഞ്ഞ മുറം

തുമ്പ – നെല്ലു സംഭരിച്ചു വയ്ക്കാനുള്ളത്

പൊലിക്കൂട്ടി – നെല്ല് കൂനകൂട്ടാൻ സഹായിക്കുന്നത്

മരോലി – പുല്ല് മാറ്റിയിടാനുള്ളത് ]

jeeja jagan
jeeja jagan

ജീജ ജഗൻ

സ്ഥലം: അമ്പലവയൽ, വയനാട്

നെല്ലാറച്ചാൽ ഗവ: ഹൈസ്കൂൾ അധ്യാപിക

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

12 COMMENTS

  1. മറന്നു തുടങ്ങിയ പഴയ കൃഷിരീതിയും , അതിനുപയോഗിക്കുന്ന വസ്തുക്കളുടെ പേരുകളും ഓർമ്മിപ്പിച്ചതിന് നന്ദി ടീച്ചറെ .

  2. നല്ല വയനാടൻ വയൽ മണ്ണിന്റെ ഗന്ധമുള്ള രചന… അഭിനന്ദനങ്ങൾ… ‘മാരോലി’ക്കു ഓരോ പ്രദേശത്തും ഓരോ പേരുകളാണ്…

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...