ജനപ്രിയമാകുന്ന പോഡ്കാസ്റ്റ് 

0
108
(ലേഖനം)
അഭിജിത്ത് വയനാട്
ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം. ഈയിടെയായി മലയാളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. റേഡിയോയുമായി സമാനതകളുള്ള പോഡ്കാസ്റ്റ് പരമ്പരകളായി ഓരോ വിഷയങ്ങളെയും സംഭവങ്ങളെയും കുറിച്ചും മറ്റും അവതരിപ്പിക്കുന്നു. പോഡ്കാസ്റ്റിന് ജനപ്രിയതയും സ്വീകാര്യതയും ഏറിക്കൊണ്ടിരിക്കുന്നു. നമുക്ക് താല്പര്യമുള്ള വിഷയത്തിൽ പോഡ്കാസ്റ്റ് ചെയ്യാൻ കഴിയും. ഓഡിയോ, വീഡിയോ പോഡ്കാസ്റ്റുകളുണ്ട്. കൂടുതലായും ഓഡിയോ പോഡ്കാസ്റ്റുകളാണുള്ളത്. വീഡിയോ പോഡ്കാസ്റ്റുകൾ വോഡ്കാസ്റ്റ്, വിഡ്കാസ്റ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്നു. പോഡ്കാസ്റ്റ് എന്ന പദത്തിന്റെ ഉത്ഭവം ഐപോഡിലെ പോഡ്, ബ്രോഡ്കാസ്റ്റിലെ കാസ്റ്റ് എന്നീ പദങ്ങൾ ചേർത്തുകൊണ്ടാണെങ്കിലും നിലവിൽ ഇത് കൂടുതൽ വിശാലമായിട്ടുള്ളതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. 2004ൽ ബെൻ ഹാമർസ്ലിയാണ് ആദ്യമായി ഈ പദപ്രയോഗം നടത്തിയത്. ഈ രംഗത്തെ സംഭാവനകളെ പരിഗണിച്ച് ആദം കറിയെ ‘പോഡ്ഫാദർ’ എന്ന് വിശേഷിപ്പിക്കാറുണ്ട്.
വിവിധവൈബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ തുടങ്ങിയവ മുഖേന പോഡ്കാസ്റ്റ് ചെയ്യാനും ആസ്വദിക്കാനുമാകും. നിർദ്ദിഷ്ട രൂപമോ ശൈലിയോ രീതിയോ പോഡ്കാസ്റ്റുകൾക്കില്ല. എളുപ്പത്തിൽ തയ്യാറാക്കി വിതരണം ചെയ്യാനും കുറഞ്ഞ ചെലവിൽ കൂടുതൽപേരിലേക്ക് എത്തിക്കുന്നതിനും പോഡ്കാസ്റ്റ് അവസരമൊരുക്കുന്നു. സമയദൈർഘ്യം സംബന്ധിച്ച ഒരു ചട്ടക്കൂട് ഇവയ്ക്കില്ല. ഇത്തരത്തിൽ നിരവധി ഗുണങ്ങളും സാധ്യതകളുമുള്ള പോഡ്കാസ്റ്റിന്റെ ചരിത്രത്തിന് അല്പം പഴക്കമുണ്ട്. ഓഡിയോ ബ്ലോഗിംഗ് എന്ന പേരിലാണ് ഇവ ഒരുകാലത്ത് അറിയപ്പെട്ടിരുന്നതെന്ന് കാണാം. വ്യത്യസ്ത രീതിയിലും മേഖലയിലും വിഷയത്തിലുമുള്ള പോഡ്കാസ്റ്റുകൾ ഭാവിയിൽ വിവിധ തരത്തിലുള്ള കൂടുതൽ സാധ്യതകളും അവസരങ്ങളുമാണ് തുറന്നിടുന്നത്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here