എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാള കഥാ – കവിതാ മത്സരത്തിലേക്ക് കേരളത്തിനു വെളിയിലുള്ളവര്‍ക്കായി അഖിലേന്ത്യാതലത്തില്‍ രചനകള്‍ ക്ഷണിക്കുന്നു. പ്രഥമ പുരസ്‌കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് ഇരുവിഭാഗങ്ങളിലുമായി 7000 രൂപയും ഫലകവും നല്‍കുന്നതാണ്. ഒക്ടോബര്‍ 28ന് ഭോപ്പാലില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വച്ച് ഫല പ്രഖ്യാപനം നടക്കും. കേരളത്തില്‍ കണ്ണൂരില്‍ വച്ച് നടക്കുന്ന പു ക സ യുടെ സംസ്ഥാന സമ്മേളനത്തില്‍ വച്ച് പുരസ്‌കാര ദാനവും നടക്കും. കവിത 30 വരിയിലും, കഥ 7 പേജിലും കവിയരുത്. രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതുമാവരുത്. രചയിതാക്കള്‍ ഒരു വിഭാഗത്തില്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. രചനകള്‍ പിഡിഎഫ് ആയി ഇമെയില്‍ ഐഡിയില്‍ അയച്ചുതരുക. രചനകള്‍ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23, 2023. ഇമെയില്‍: shagulmohar1@gmail.com, വിശദവിവരങ്ങള്‍ക്ക്: 9425376163, 9131446946
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല