HomeNEWSഅന്താരാഷ്ട്ര നാടകോത്സവം : തിയ്യതി പ്രഖ്യാപിച്ചു

അന്താരാഷ്ട്ര നാടകോത്സവം : തിയ്യതി പ്രഖ്യാപിച്ചു

Published on

spot_imgspot_img

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയുമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. തൃശൂരിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഇറ്റ്‌ഫോക്ക്‌ 2023 ഫെസ്റ്റിവൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. “ഒന്നിക്കണം മാനവീകത” എന്ന ആശയത്തിലാണ് ഫെസ്റ്റിവലിന്റെ അവതരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമകാലിക ലോകനാടകങ്ങൾ, സമകാലിക ഇന്ത്യൻ നാടകങ്ങൾ, തിയേറ്റർ കൊളേക്വിയം, പൊതുപ്രഭാഷണങ്ങൾ, മ്യൂസിക് ക്രോസ് ഓവർ, സ്ട്രീറ്റ് ആർട്ട്, ഐഎഫ്ടിഎസ്, സ്‌ക്രീൻ ടൈം എന്നീ വിഭാഗങ്ങളിലായി ഇന്ത്യ സൗത്ത് ആഫ്രിക്ക, താഷ്‌ക്കന്റ്, ഉസ്ബക്കിസ്ഥാൻ, ലെബനൻ, പാലസ്തീൻ, ഇസ്രായേൽ, തായ്വാൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങൾ വേദിയിലെത്തും. അന്തരിച്ച പ്രശസ്ത തിയേറ്റർ ആർട്ടിസ്റ്റ് പീറ്റർ ബ്രൂക്കിന്റെ ഷേക്സ്പീരിയൻ നാടകം ടെമ്പസ്റ്റ് മേളയുടെ പ്രധാന ആകർഷണമാണ്. ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകൻ ഗിരീഷ് കർണാടിനുള്ള ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ നാടകങ്ങളും അവതരിപ്പിക്കപ്പെടും.

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടറായ അനുരാധ കപൂർ, പ്രശസ്ത നാടക സംവിധായകനും ഡൽഹി അംബേദ്ക്കർ സ്‌കൂൾ ഓഫ് കൾച്ചറിലെ പ്രൊഫസറുമായ ദീപൻ ശിവരാമൻ, ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സ്റ്റിയിലെ സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് കമ്യൂണിക്കേഷനിലെ അധ്യാപകനായ പ്രൊഫ അനന്തകൃഷ്ണൻ എന്നിവരടങ്ങുന്നതാണ് നാടകങ്ങൾ തെരഞ്ഞെടുക്കുന്ന ഫെസ്റ്റിവൽ ഡയറക്ട്രേറ്റ് സമിതി. നാല് കോടിയോളം രൂപ ചെലവിട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ എത്തിതുടങ്ങിയിട്ടുണ്ട്. വിദേശ നാടകങ്ങൾക്കു ലഭിക്കുന്ന അതേ പരിഗണന രാജ്യത്തിനുള്ളിൽ നിന്നുള്ള നാടകങ്ങൾ തെരഞ്ഞെടുക്കുന്നതിലും പാലിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
ഇറ്റ്‌ഫോക്കിന്റെ മുന്നോടിയായി ജനുവരി 20 മുതൽ ലളിതകലാ അക്കാദമിയുമായി സഹകരിച്ച് തൃശൂരിൽ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 1 മുതൽ 5 വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തിയേറ്റർ സ്‌കൂളുകളുടെ ഫെസ്റ്റിവൽ നടക്കുന്നുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി നാടക പ്രേമികൾക്കും വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും ഒരു പോലെ പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് നാടകോത്സവം ക്രമീകരിക്കുന്നത്. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഇറ്റ്‌ഫോക്ക്‌ ഡയറക്ട്രേറ്റ് അംഗങ്ങളായ അനുരാധ കപൂർ, അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ, കോ-ഓർഡിനേറ്റർ ശശികുമാർ വി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...