കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ചലച്ചിത്രോത്സവം 18 മുതൽ

0
239
inffocus-press-release

കാലിക്കറ്റ് സര്‍വകലാശാലയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘INFFOCUS 2020’ സംഘടിപ്പിക്കുന്നു. ഓള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ (AKRSA) കേരള ചലച്ചിത്ര അക്കാദമിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ചലച്ചിത്രോത്സവമാണ് ‘INFFOCUS 2020’.

ഫെബ്രുവരി 18 മുതല്‍ 21 വരെ കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് സെമിനാര്‍ കേംപ്ലക്സില്‍ വെച്ചാണ് ചലച്ചിത്രോത്സവം നടക്കുക. നിരവധി അന്താരാഷ്ട്ര മേളകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയതും പുരസ്കാരങ്ങള്‍ ലഭിച്ചവയുമായ ചലച്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മേളയോടനുബന്ധിച്ച് പുസ്തകോത്സവം, ഓപ്പണ്‍ ഫോറം തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 94968 31659, 99462 59382.

inffocus 2020 -athmaonline

ആത്മ ഓൺലൈൻ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here