കാലിക്കറ്റ് സര്‍വകലാശാലയിൽ  അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘INFFOCUS 2020’ ഇന്ന് മുതൽ.

0
225

ഓള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ (AKRSA) കേരള ചലച്ചിത്ര അക്കാദമിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ചലച്ചിത്രോത്സവമാണ് ‘INFFOCUS 2020’.

ഇന്ന് മുതല്‍ 21 വരെ, നാല് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്ര പ്രദർശനം കാലിക്കറ്റ്സര്‍വകലാശാല ഇ.എം.എസ് സെമിനാര്‍ കേംപ്ലക്സില്‍ വെച്ചാണ്   നടക്കുക. നിരവധി അന്താരാഷ്ട്ര മേളകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയതും പുരസ്കാരങ്ങള്‍ ലഭിച്ചവയുമായ ചലച്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.


മേളയോടനുബന്ധിച്ച് പുസ്തകോത്സവം, ഓപ്പണ്‍ ഫോറം തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 94968 31659, 99462 59382.

ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം…

 

LEAVE A REPLY

Please enter your comment!
Please enter your name here