I don’t Feel at Home in this World Anymore

0
131

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

Film: I don’t Feel at Home in this World Anymore
Director: Macon Blair
Year: 2017
Language: English

നഴ്‌സിങ് അസിസ്റ്റന്റായി ജോലി നോക്കുന്ന റൂത്ത് വിഷാദരോഗവുമായി മല്ലിടുകയാണ്. നിത്യജീവിതവുമായി പൊരുത്തപ്പെട്ടുപോകാന്‍ റൂത്തിന് സാധിക്കുന്നില്ല. ആയിടക്കാണ് കൂനിന്മേല്‍ കുരുവെന്ന പോലെ ആരോ റൂത്തിന്റെ വീട്ടില്‍ കയറി മോഷണം നടത്തുന്നത്. ലാപ്പ്‌ടോപ്പും മരുന്നുകളും റൂത്തിന്റെ അമ്മൂമ്മയുടെ ഒരു വെള്ളി ആഭരണവും കളവുപോയി. പോലീസിലറിയിച്ചപ്പോള്‍ വന്ന് പരിശോധനയൊക്കെ നടത്തുന്നുണ്ടെങ്കിലും വളരെ തണുത്ത പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഒന്നുരണ്ടുതവണ ചില തെളിവുകളുമായൊക്കെ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും പിന്നീട് റൂത്തിന് അവരില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നു. കേസന്വേഷിക്കാന്‍ സ്വയം ഇറങ്ങിത്തിരിക്കുമ്പോഴാണ് അവള്‍ ടോണിയെ പരിചയപ്പെടുന്നത്. അതീവ ദുഖിതനായ ടോണി പക്ഷേ അനീതികള്‍ക്കെതിരെ അസഹിഷ്ണുവാണ്. തന്റെ ആയോധനകലാശേഷിയൊക്കെ എവിടെയെങ്കിലും പ്രയോഗിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ടോണി മുന്നും പിന്നും നോക്കാതെ റൂത്തിന്റെ കൂടെ ഇറങ്ങിത്തിരിക്കുന്നു. അങ്ങനെ മോഷ്ടിച്ചതാരാണെന്നും മോഷണമുതല്‍ എവിടെയാണെന്നും കണ്ടുപിടിക്കാന്‍ ടോണിയും റൂത്തും നടത്തുന്ന യാത്രയും അതിനിടയില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില പ്രതിസന്ധികളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം. വളരെ സരസവും ആക്ഷേപഹാസ്യപരവുമായ ശൈലിയിലൂടെ വിഷാദം പോലെയുള്ള മനശാസ്ത്രപ്രശ്‌നങ്ങളും സാമൂഹികപ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ ഈ സിനിമ ശ്രമിക്കുന്നുണ്ട്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here