കെ ബെരിച്ച് ഹെലിൻ

0
349

288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട്…

മധു .ടി .മാധവൻ

നീറും നെരിപ്പോടടങ്ങുകില്ല
ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല
ഇരുമ്പഴിക്കൂടിനും മരണത്തിനും
കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി
നിലക്കാത്ത ഗീതമായെന്നുമെന്നും
അണയാത്തൊരീദീപ നാളമായി

മധു ടി മാധവൻ

മനുഷ്യത്വമുറയുന്ന ഭൂതലത്തിൽ
നാവുകൾ പിഴുതിട്ട മൺപരപ്പിൽ
ചങ്ങല കിലുങ്ങുന്ന കൽതുറുങ്കിൽ
ദ്രഷട് കല്പ്പിക്കുന്ന കൂരിരുട്ടിൽ
പാരതന്ത്രത്തിന്റെ ആമയത്തിൽ
മ്യതിയിലും അടയാത്ത കണ്ണുമായി
ജ്വലിക്കുന്നു പന്തമായ് നിന്റെ ഗാനം
വിപ്ലവം കൊണ്ടു നീ പോരടിച്ചു
പടപ്പാട്ടു പാടി നീ പടനയച്ചു
കത്തിപടർന്ന തീനാളമായിയെന്നും
നോവുമാറാത്തൊരു പൊള്ളലായി

അടങ്ങാത്ത കനലുകൾ പേറുന്ന തെരുവുകൾ
ഏറ്റുപാടും നിന്റെ ഈരടികൾ
പ്രതിധ്വനിക്കുന്ന നിൻ ശബ്ദമായി
ഇനിയുമേറ്റുപാടും യുദ്ധ-കാഹളങ്ങൾ
ജീവൻ ത്യജിച്ചു തെളിച്ച തിരിനാളങ്ങൾ
എന്നും ജ്വലിക്കും കെടാവിളക്കായ്
ഭ്രഷട് കല്പ്പിച്ച നിൻ ഗാനങ്ങളൊക്കെയും
ആഗ്നിയായ് വീണ്ടും പ്രതിധ്വനിക്കും
വിപ്ലവം എരിയുന്ന മണ്ണിലും മനസിലും
അഗ്നിയായ് എന്നും പ്രതിധ്വനിക്കും..

(കെ ബേരിച്ച് – തുർക്കി ഭാഷയിൽ യാത്രാമൊഴി എന്ന് അർത്ഥം)

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here