ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Close-up
Director: Abbas Kiarostami
Year: 1990
Language: Persian
ഹൊസൈന്‍ സബ്‌സിയാന്‍ എന്ന വ്യക്തി അറസ്റ്റിലാവുകയാണ്. പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മൊഹ്‌സന്‍ മക്മല്‍ബഫ് ആയി ആള്‍മാറാട്ടം നടത്തി എന്നതാണ് പരാതി. ദ സൈക്ലിസ്റ്റ് എന്ന മക്മല്‍ബഫ് സിനിമയുടെ തിരക്കഥാ പുസ്തകവുമായി യാത്ര ചെയ്യവേ കണ്ടുമുട്ടിയ മിസ്സിസ് ആഹങ്കായെയും അവരുടെ കുടുംബത്തെയുമാണ് ഹൊസൈന്‍ ആഴ്ച്ചകളോളമായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ഒരു മകനില്‍ നിന്നും പണവും വാങ്ങിയിട്ടുണ്ട് ഹൊസൈന്‍. മാധ്യമപ്രവര്‍ത്തകനായ ഹൊസൈന്‍ ഫറസ്മന്ദിലൂടെ ഈ വാര്‍ത്ത സംവിധായകന്‍ അബ്ബാസ് കിയാറോസ്തമി അറിയുന്നു. ജയിലില്‍ ഹൊസൈനെ സന്ദര്‍ശിക്കുന്ന കിയാറോസ്തമി വിചാരണ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ഒപ്പം ജഡ്ജിയുടെ പക്കല്‍ നിന്നും വിചാരണ ഷൂട്ട് ചെയ്യാനുള്ള അനുമതി കൂടെ നേടിയെടുക്കുന്നു. ഒരു സെമി-ഡോക്യുമെന്ററി സിനിമയാണ് സംവിധായകന്റെ ലക്ഷ്യം. തുടര്‍ന്നങ്ങോട്ട് കേസിന്റെ വിചാരണയിലൂടെ ഹൊസൈന്റെ കലയോടും സിനിമയോടുമുള്ള കാഴ്ച്ചപ്പാടുകള്‍ ഇറാന്റെ സാമൂഹികപശ്ചാത്തലത്തിലൂന്നിക്കൊണ്ട് അനാവരണം ചെയ്യപ്പെടുന്നു. കഥാപരമായും വൈകാരികമായും തത്വശാസ്ത്രപരമായും ലോകത്തെങ്ങുമുള്ള കലാപ്രേമികളോട് സംവദിക്കുന്ന ചിത്രം അതേസമയം ഒരു കലാസൃഷ്ടി എന്ന നിലയില്‍ അത്ഭുതകരമായി ഫിക്ഷനെയും യാത്ഥാര്‍ത്ഥ്യത്തേയും ഇഴപിരിക്കുന്നുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.