Nagarkirtan

0
103

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

 

Film: Nagarkirtan
Director: Kaushik Ganguly
Year: 2017
Language: Bengali

കൊല്‍ക്കത്തയില്‍ തന്റെ പകല്‍ സമയത്തെ ചൈനീസ് റെസ്റ്റോറന്റ് ഡെലിവറി ബോയ് ജോലിക്കൊപ്പം രാത്രിയില്‍ പുല്ലാങ്കുഴല്‍ വായനക്കാരനായും ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ് മധു. സംഗീതഗ്രൂപ്പിന്റെ മുഖ്യസ്ഥനായ ഗോകുല്‍ ധായുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹിജഡകളിലൊരാളാണ് പരിമള്‍ എന്ന പുട്ടി. ഡോകുല്‍ ധായുടെ വീട് സ്ഥിരമായി സന്ദര്‍ശിക്കുന്ന മധു പുട്ടിയുമായി പ്രണയത്തിലാവുന്നു. ആദ്യമൊക്കെ തങ്ങളുടെ പ്രണയം രഹസ്യമാക്കിക്കൊണ്ടുനടക്കുന്ന അവര്‍ ഒരുദിവസം ഒളിച്ചോടുകയാണ്. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളും അവരുടെ പ്രണയത്തിന്റെ തുടര്‍ച്ചയുമൊക്കെയായി കഥ മുന്നോട്ടുപോകുന്നു. സമൂഹത്തിന് അത്രയൊന്നും പരിചയമില്ലാത്ത ഒരു ബന്ധത്തെ ഓരോരുത്തരും സ്വീകരിക്കുന്ന രീതിയെയും ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്റെ അവസ്ഥയും സ്വീകാര്യതയുമൊക്കെ സിനിമ വിശകലനം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ പ്രണയിതാക്കള്‍ക്കിടയിലുള്ള പ്രതിസന്ധികളും സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സിനിമക്ക് സാധിക്കുന്നുണ്ട്. പേരുപോലെ തന്നെ കീര്‍ത്തന്‍ എന്ന കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ പ്രകീര്‍ത്തിക്കുന്ന സംഗീതം പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ടാണ് പുട്ടിയും മധുവും തമ്മിലുള്ള പ്രണയത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ അഭിനയത്തിന് റിദ്ധി സെന്നിന് മികച്ച അഭിനേതാവിനുള്ള 2017 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. സിനിമ ഹോയ്‌ചോയ് ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.


 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here