കുന്നംകുളം ഉപജില്ല ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ‘ബാ-ബാപ്പുജി’ 150-ാം ജന്മവാർഷികാഘോഷസമാപനവും അന്താരാഷ്ട്ര അഹിംസദിനാചരണവും ഒക്‌ടോബർ രണ്ട് രാവിലെ 9.30 മുതൽ 12.30 വരെ കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാർത്ഥിസംഗമം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിയൻ ചിന്തകനായ സി അഷറഫ് അഹിംസാദിന സന്ദേശം നൽകും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ, ഡിവിഷൻ കൗൺസിലർ നിഷ ജയേഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ എസ് കുസുമം, ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പി ഷറഫുനീസ, കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പി സച്ചിദാനന്ദൻ എന്നിവർ പങ്കെടുക്കും.