ജില്ലാ തുടർവിദ്യാഭ്യാസ കലോത്സവം സെപ്റ്റംബർ 28, 29 തിയ്യതികളിൽ തൃശ്ശൂർ ഗവ. മോഡൽ ബോയ്‌സ്, ഗേൾസ് എന്നിവിടങ്ങളിൽ നടക്കും. കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് തൃശ്ശൂർ മോഡൽ ഗേൾസിൽ കൃഷി വകുപ്പുമന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ്സ് അധ്യക്ഷത വഹിക്കും. കോർപ്പറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് എന്നിവർ പങ്കെടുക്കും. സാക്ഷരത, നാലാതരം, ഏഴാംതരം, പത്താംതരം, ഹയർസെക്കന്ററി, പ്രേരക്മാർ, ഇൻസ്ട്രക്ടർമാർ, ട്രാൻസ് ജെന്റർ പഠിതാക്കൾ, ഇതര സംസ്ഥാന തൊഴിലാളി പഠിതാക്കൾ, ഉൾപ്പടെ ആറ് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. ഒൻപതാമത് സംസ്ഥാനതല കലോൽസവം ഒക്‌ടോബറിൽ തിരുവനന്തപുരത്ത് നടക്കും.