സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിനുള്ള പരിശീലനം ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടക്കും. സർവീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സർവീസ് ഡെലിവറി, ഇ-ഗവേണൻസും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ലാസ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാർക്കാണ് പരിശീലനം. ഒക്‌ടോബർ മൂന്നിനകം അപേക്ഷ നൽകണം. വിശദവിവരം www.img.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടർ കെ.കെ.രാജഗോപാലൻ നായരെ ബന്ധപ്പെടണം. ഫോൺ: 9447697803, 9074825944.