ഇനി വെറുതെ മൂളിപ്പാട്ട് പാടേണ്ട. നിങ്ങളുടെ ഗാനങ്ങള്‍ നാടറിയട്ടെ. ഗാന രചയിതാക്കള്‍ക്കും പാട്ടിനെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്കുമായി ആത്മ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ ‘ഗാനാലാബ്’ ഒരുങ്ങുന്നു. പുതിയ പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ‘ഗാനാലാബ്’ എത്തുന്നത്. രചയിതാക്കള്‍ക്ക് അവരുടെ ഗാനം പുറം ലോകത്തേയ്ക്ക് എത്തിക്കാനും ഗായകര്‍ക്ക് പാടാനുമുള്ള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇന്ന് വൈകിട്ട് 6 മണിയോടെ ഗാനാലാബിന്റെ ആദ്യ ഗാനം പ്രേക്ഷകരിലേക്കെത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2635000, 9048312239, 9946793225