ദില്ലി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് ഏര്‍പ്പെടുത്തിയ 2019-ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള 13 ദേശീയപുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിനു ലഭിച്ചു.
ജയമഹാഭാരതം, രാജാരവിവര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, കൊറ്റിയും കുറുക്കനും, വിക്രമാദിത്യ ആന്റ് വേതാള്‍, പശുവും പുലിയും, ദി ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിന്‍, പ്രാചീന-പൂര്‍വ്വ-മധ്യകാല ഇന്ത്യാചരിത്രം, ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്‍, ഇന്‍ഡിക, കണ്ടല്‍ക്കാടുകള്‍, കിരാസേ, മാസികാവിഭാഗത്തില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള എന്നിവയുമാണ് വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്.
ജനറല്‍ ബുക്സ് (പ്രാദേശികഭാഷ)വിഭാഗത്തില്‍ ദേവ്ദത് പട്നായിക് രചിച്ച ജയമഹാഭാരതം, കുട്ടികളുടെ പുസ്തകവിഭാഗത്തില്‍ (പ്രാദേശികഭാഷ) അഷിത രചിച്ച കൊറ്റിയും കുറുക്കനും സച്ചിദാനന്ദന്റെ പശുവുപുലിയും ,കുട്ടികളുടെ വിഭാഗത്തില്‍( ഇംഗ്ലീഷ്) Vikramadithya And Vetal, വസ്റ്റിന്‍ വര്‍ഗ്ഗീസിന്റെ The Shadow Of The Steam Engine,
ടെക്സ്റ്റ് ബുക്സ് & റഫറന്‍സ് ബുക്സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന- പൂര്‍വ്വ- മധ്യകാല ഇന്ത്യാചരിത്രം, ശാസ്ത്ര- സാങ്കേതിക-മെഡിക്കല്‍ ബുക്സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) പ്രണയ് ലാലിന്റെ ഇന്‍ഡിക, കവര്‍ ജാക്കറ്റ്് (പ്രാദേശികഭാഷ) വിഭാഗത്തില്‍ രൂപിക ചൗള രചിച്ച രാജാരവിവര്‍മ്മ- കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, ഡിജിറ്റല്‍ പ്രിന്റിങ് വിഭാഗത്തില്‍ സോള്‍മാസ് കമുറാന്റെ കിരാസെ, മാസികവിഭാഗത്തില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള,ആര്‍ട് ബുക്സ്/ കോഫി ടേബിള്‍ ബുക്സ് (പ്രാദേശികഭാഷ) വിഭാഗത്തില്‍ രൂപിക ചൗള രചിച്ച രാജാരവിവര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, ടെക്സ്റ്റ് ബുക്സ് & റഫറന്‍സ് ബുക്സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) വിഭാഗത്തില്‍ ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്‍, ശാസ്ത്ര- സാങ്കേതിക-മെഡിക്കല്‍ ബുക്സ് വിഭാഗത്തില്‍ (പ്രാദേശികഭാഷ) സുരേഷ് മണ്ണാറശാലയുടെ കണ്ടല്‍ക്കാടുകള്‍ എന്നിവയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ഇന്ത്യയില്‍ എഫ് ഐ പിയുടെ ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയത് ഡി സി ബുക്‌സ് ആണ്. 28 ന് ദി്ല്ലിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.