HomeTHE ARTERIASEQUEL 23സ്റ്റാറ്റസ്

സ്റ്റാറ്റസ്

Published on

spot_imgspot_img

കഥ
ഫാത്തിമ .എം .കെ
തിരുവങ്ങൂർ HSS
std : 8 K

അമ്മയ്ക്കും മീനാക്ഷിക്കും കൂട്ടിനായി ഒരു നായക്കുട്ടിയും കുറച്ച് കോഴിക്കുഞ്ഞുങ്ങളും മാത്രമേ ഉള്ളൂ. മീനാക്ഷിയോട് അടുപ്പമുള്ളവർ അവളെ മീനു എന്നാണ് വിളിക്കാറ്. അവൾക്കും അതാണിഷ്ടം. ഇന്നലെ രാധേച്ചിയുടെ വീട്ടിൽ കറണ്ട് പോയതുകൊണ്ട് അവൾക്ക് മലയാള പാഠപുസ്തകത്തിലെ കോയസ്സൻ എന്ന പാഠത്തിൻ്റെ ബാക്കി കാണാൻ പറ്റിയില്ല. അമ്മയുടെ ഫോണിൽ നെറ്റുമില്ല. അഞ്ചാം ക്ലാസുകാർക്ക് 2 മണിക്കാണല്ലോ ടി വി യിൽ ക്ലാസു തുടങ്ങുക. ക്ലാസുകാണാൻ ഇനി നിയയുടെ വീട്ടിലേക്കു പോകാം. അവൾക്കെന്തൊരു സുഖമാണ് സ്വന്തമായിട്ടൊരു ഫോൺ. എപ്പോൾ വേണമെങ്കിലും ക്ലാസും പാട്ടും കോമഡിയുമൊക്കെ കാണാം. അവളുടെ ഫോണിൽ എന്തൊക്കെ ഗെയ്മുകളാണ്. കളിച്ചാൽ കൊതി തീരില്ല . എൻ്റെ അച്ഛനുണ്ടെങ്കിൽ എനിക്കും അങ്ങനെ ഒരു ഫോണൊക്കെ കിട്ടുമായിരുന്നു. അച്ഛൻ മുകളിലിരുന്ന് മീനുവിൻ്റെ സങ്കടമൊക്കെ കാണുന്നുണ്ടാകും.

ഒരു കാര്യം പെട്ടെന്നാണ് മീനുവിന് ഓർമ്മ വന്നത്. നാളെ എൻ്റെ പിറന്നാളല്ലേ. പുതിയ ഉടുപ്പു വാങ്ങാനൊന്നും അമ്മയുടെ കയ്യിൽ കാശുണ്ടാകില്ല. ഒരു കേക്ക് എന്തായാലും വാങ്ങാൻ പറയണം. അതും കൂടി കിട്ടിയില്ലെങ്കിൽ ജീവിച്ചിരുന്നിട്ടു കാര്യമില്ല. ആ കുഞ്ഞു മനസ്സിൽ അങ്ങനെ തോന്നാൻ കാരണമുണ്ട്. കഴിഞ്ഞ മാസം അശ്വതിയുടെ പിറന്നാളിൻ്റെ സ്റ്റാറ്റസ് ഫോണിൽ കണ്ടപ്പോൾ അവളോട് വലിയ വീമ്പുപറഞ്ഞതാണ്. എൻ്റെ പിറന്നാളിന് ഇതിലും വലിയ കേക്ക് സ്റ്റാറ്റസ് വെക്കുമെന്നൊക്കെ. ഇനി ഇപ്പോൾ എന്താ ചെയ്യുക. അമ്മേ എന്നു വിളിച്ച് മീനു അമ്മയുടെ അടുക്കലേക്കോടി. അമ്മ കുമാരേട്ടൻ്റെ വീട്ടിലെ വീട്ടുജോലികഴിഞ്ഞ് വന്നതേയുള്ളൂ. അവളുടെ ആവശ്യം കേട്ടയുടനെ അമ്മ പറഞ്ഞു. മോളേ അമ്മക്കിഷ്ടമില്ലാഞ്ഞിട്ടാണോ,പണമില്ലാഞ്ഞിട്ടല്ലേ . രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പെടുന്ന പാട് നിനക്കും അറിയില്ലേ. അമ്മയുടെ ചക്കര കുട്ടി വാശി പിടിക്കല്ലേ. നാളെ അമ്മ മീനൂട്ടിക്ക് എന്തെങ്കിലും പലഹാരമുണ്ടാക്കിത്തരാം. ഒന്നും മിണ്ടാതെ മീനു മുറ്റത്തേക്ക് നടന്നു. അവളുടെ മനസ്സുനിറയെ നാളെ അമ്മയുടെ ഫോണിൽ പിറന്നാളിനു വെക്കേണ്ട സ്റ്റാറ്റസാണ്. കൂട്ടുകാരൊക്കെ വിളിച്ചു ചോദിക്കും. മനസ്സിനകത്ത് കടലിരമ്പുകയാണ്.
അന്നു രാത്രി അവൾക്കുറങ്ങാനേ കഴിഞ്ഞില്ല. അച്ഛനെയോർത്ത് അവളൊരുപാട് കരഞ്ഞു. അച്ഛനന്ന് ആ അപകടം പറ്റിയില്ലെങ്കിൽ ഇന്നെനിക്കീ ഗതി വരുമായിരുന്നില്ല. പിറ്റേന്ന് നേരത്തേ മീനു എഴുന്നേറ്റു. അമ്മയുടെ കൂടെ അമ്പലത്തിലൊക്കെ പോയി വന്നു. അമ്മയോട് ഒന്നു കൂടെ പറഞ്ഞു നോക്കാം. അമ്മേ എനിക്ക് തിന്നാനാന്നും കിട്ടിയില്ലെങ്കിലും സാരമില്ല. എൻ്റെ പേരൊക്കെ എഴുതിയ ഒരു കേക്ക് വാങ്ങിത്തരുമോ? മടിച്ചാണെങ്കിലും മീനു ചോദിച്ചു. അമ്മക്ക് ഇത്തിരി ദേഷ്യം വന്നു തിന്നാൻ കിട്ടിയില്ലേലും കുഴപ്പമില്ല അവൾക്ക് സ്റ്റാറ്റസു വച്ചാൽ മതി പോലും. കാലം പോയൊരു പോക്കേ ഇപ്പോഴെല്ലാം സ്റ്റാറ്റസിലൂടെയാണല്ലോ. കല്ല്യാണം വന്നാലും, മരിച്ചാലും ,ജനിച്ചാലും ഒക്കെ സ്റ്റാറ്റസുതന്നെ. ഇപ്പോൾ ഒരാളുടെ അന്തസ്സും പൊങ്ങച്ചവുമൊക്കെ കാണിക്കാൻ ആളുകൾക്ക് ഇതിനേക്കാൾ നല്ല വഴി വേറെയില്ല. ഒരു ദിവസം ഒരു മാഷിൻ്റെ സ്റ്റാറ്റസ് കണ്ടു മണവാട്ടിയുടെ കഴുത്തിൽ താലി കെട്ടാൻ സ്ഥലമില്ലാത്തതിനാൽ താലികെട്ട് മാറ്റി വെച്ചന്ന്. ദൈവമേ ഈ ലോകത്ത് ഇനി എന്തെല്ലാം വരാനിരിക്കുന്നു. അമ്മ സങ്കടമൊന്നും പുറത്തു കാണിക്കാതെ അടുക്കളയിൽ പോയി മീനുവിന് ഉണ്ടാക്കി വച്ച നല്ല രുചിയുള്ള അരിയുണ്ട എടുത്തു പുറത്തേക്ക് വന്നു. അതു കണ്ടപ്പോൾ മീനുവിന് ദേഷ്യം സഹിക്കാനായില്ല. ഒരു പുഴുങ്ങിയ ഉണ്ട ആർക്കു വേണം അമ്മ തന്നെ തിന്നോ അതും പറഞ്ഞ് അവൾ മുഖം തിരിച്ചു. അവളുടെ മനസ്സുനിറയെ പിറന്നാളിനു വെക്കേണ്ട സ്റ്റാറ്റസിനെ കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു. അമ്മ നിറഞ്ഞ കണ്ണുകളോടെ ആ അരിയുണ്ടയുടെ പൊതി മേശ പുറത്തുവച്ചു. എൻ്റെ ചേട്ടനുണ്ടായിരുന്നെങ്കിൽ മീനുവിന് ഇന്ന് സങ്കടപ്പെടേണ്ടി വരില്ലായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് മീനു അമ്മ അരിയുണ്ട പൊതിഞ്ഞ പേപ്പർ ശ്രദ്ധിച്ചത്. രണ്ട് നീഗ്രോ കുഞ്ഞുങ്ങൾ നിക്കറുമാത്രം ഇട്ടു നിൽക്കുന്നു. അവരുടെ ശരീര പ്രകൃതി കണ്ടാലേ അറിയാം ഭക്ഷണത്തിൻ്റെ ലഭ്യത . മീനു പതുക്കെ എഴുന്നേറ്റ് ആ പേപ്പർ നീക്കിവച്ചു വാർത്ത വായിച്ചു. അവളുടെ കുഞ്ഞു മനസ്സ് തേങ്ങി കരഞ്ഞു. താനെന്തൊരു ഭാഗ്യവതിയാണെന്നവൾ ആലോചിച്ചു .കുടിവെള്ളത്തിനു പോലും വകയില്ലാത്ത ആ പാവം നീഗ്രോ കുഞ്ഞുങ്ങളെ നോക്കി ആ പേപ്പറിനകത്ത് അമ്മ വച്ച അരിയുണ്ടയുമെടുത്ത് അവൾ അമ്മയുടെ അരികിലേക്കോടി. അമ്മേ എനിക്കിതുമതിയമ്മേ അമ്മയുടെ സ്വാദുള്ള അരിയുണ്ട. മായം ചേർത്ത കേക്കിനേക്കാൾ എനിക്കിതുമതിയമ്മേ…….. ഇതെന്തു കഥ ഈ കുട്ടിക്കിതെന്തു പറ്റി ഒന്നും മനസ്സിലാവാതെ അമ്മ അമ്പരന്നു. ആ കുഞ്ഞു മുഖത്തെ സങ്കടങ്ങളെല്ലാം മാഞ്ഞു പോയിരുന്നു. മോളേ മീനൂ ……. അമ്മ വിളിക്കുമ്പോഴേക്കും മീനു അരിയുണ്ടയും കയ്യിലൊതുക്കി നിയയുടെ വീട്ടിലേക്കോടിയിരുന്നു……………..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...