എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും, സയന്‍സ് ഗ്രൂപ്പ് എടുത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയ്ക്ക് പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ പഠനത്തോടൊപ്പം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് 20,000 രൂപയാണ് അനുവദിക്കുന്നത്.
രക്ഷിതാവിന്റെ വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപയിൽ കവിയരുത്. അര്‍ഹതയുള്ളവര്‍ ജാതി, വരുമാനം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒക്ടോബര്‍ 31 നകം ജില്ലയിലെ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 04936 203824 എന്ന നമ്പറിൽ ബന്ധപ്പെടുക