തിരുവവന്തപുരം: സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ വിവധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്ക് സിവില്‍ എന്‍ജിനിയര്‍, ആര്‍ക്കിടെക്ചര്‍ വിഷയത്തില്‍ ബിരുദമാണ് യോഗ്യത. കോഴ്‌സ് ഫീസ് 50,000 രൂപയും ജി.എസ്.ടി-യും. ആകെ സീറ്റ് 25.
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 20,000 രൂപയും ജി.എസ്.ടി-യും. ആകെ സീറ്റ് 20. വിശ്വകര്‍മ വിഭാഗത്തിനായി 50% സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിലേക്ക് അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമയാണ് യോഗ്യത. കോഴ്‌സ് ഫീസ് 25,000 രൂപയും ജി.എസ്.ടി-യും ആകെ സീറ്റ് 100.