ലിനിയെ മറക്കാന് മലയാളികള്ക്ക് കഴിയില്ല. കോഴിക്കോടിനെ നിപയെന്ന മഹാമാരി കീഴ്‌പ്പെടുത്തിയപ്പോള് പതറാതെ നിന്ന് മറ്റുള്ളവര്ക്കുവേണ്ടി സ്വജീവിതം വെടിഞ്ഞ ലിനി പുതുശ്ശേരി ഓരോ മലയാളിയുടെ ഉള്ളിലും ഇന്നും ജീവിക്കുന്നുണ്ട്.
ആ ലിനിയെ തിരശ്ശീലയിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ റെംമ്‌നിസ്. സംവിധായകന്‍ രഞ്ജിത്തിന്റെ ശബ്ദസാന്നിധ്യത്തിലൂടെയാണ് ‘Our Lini’ എന്ന ചിത്രം ആരംഭിക്കുന്നത്. ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ഒരനുസ്മരണ ചടങ്ങിന്റെ പശ്ചാത്തലത്തിലാണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് ലിനിയുടെ ജീവിതത്തെക്കുറിച്ചും, നിപയെന്ന മഹാമാരിയെക്കുറിച്ചുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നുണ്ട് ചിത്രം. നിപയുടെ സമയത്ത് നമ്മുടെ ആരോഗ്യ രംഗവും, ഭരണസംവിധാനവും പുലര്‍ത്തിയ ജാഗ്രതയെയും ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ജിന്‍സി സുധീഷാണ് ചിത്രത്തില്‍ ലിനിയായി വേഷമിട്ടിരിക്കുന്നത്. ലിനിയുടെ മക്കളായ ഋതുലിന്റെയും സിദ്ധാര്‍ത്ഥിന്റെയും വേഷത്തിലെത്തുന്നത് ബാലുശ്ശേരി സ്വദേശികളായ ശ്രീരാഗും ആദിയുമാണ്. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ വേഷത്തിലെത്തുന്നത് അകരൂല്‍ സ്വദേശിയായ ഷിഹാബാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ റെംമ്‌നിസ് തന്നെയാണ്.