Distant

0
175

ഗ്ലോബൽ സിനിമാ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Distant (Uzak) 2002
Director: Nuri Bilge Ceylan
Year: 2002
Language: Turkish

സാമ്പത്തികമാന്ദ്യം കാരണം ആയിരക്കണക്കിന് തൊഴിലാളികളെ കമ്പനികള്‍ പിരിച്ചുവിടുകയാണ്. അങ്ങനെ ജോലി നഷ്ടപ്പെട്ടതാണ് യൂസുഫിനും. ആകെയുണ്ടായിരുന്ന തൊഴിലും നഷ്ടപ്പെട്ട യൂസുഫ് ഇനിയും ഗ്രാമത്തില്‍ നിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കി ഇസ്താംബൂള്‍ നഗരത്തിലേക്ക് പലായനം ചെയ്യുന്നു. ബന്ധുവായ മഹ്‌മുത്തിനടുത്തേക്കാണ് യൂസുഫ് ചെല്ലുന്നത്. അത്യാവശ്യം സ്ഥിതിയില്‍ ജീവിക്കുന്നൊരു ഫോട്ടോഗ്രാഫര്‍ ആണ് മഹ്‌മുത്ത്. യൂസുഫ് അയാളുടെ വീട്ടില്‍ താമസമാരംഭിക്കുന്നു. ഏതെങ്കിലും കപ്പലില്‍ ജോലി കിട്ടുമോ എന്ന് കിണഞ്ഞന്വേഷിക്കുന്ന യൂസുഫിന് പക്ഷേ അതത്ര എളുപ്പമല്ലെന്ന് മനസിലാവുന്നു. അതേസമയം തന്റെ സ്വകാര്യജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്നുവന്നത് മഹ്‌മുത്തിന് വലിയ പ്രതിസന്ധിയാവുന്നു. ധനികനാണെങ്കിലും തന്റെ മുഷിഞ്ഞ തൊഴിലും ഏകാന്തജീവിതവും നിര്‍വികാരതയുമായി മഹ്‌മുത്തിന്റെ ജീവിതവും അത്ര മനോഹരമല്ല. നിരക്ഷരനും ദരിദ്രനുമായ യൂസുഫുമായി അത്ര നല്ല രീതിയില്‍ മുന്നോട്ടുപോകാനും മഹ്‌മുത്തിന് കഴിയുന്നില്ല. നൂരി ബില്‍ഗെ സെയ്‌ലാന്റെ മറ്റു സിനിമകളെപ്പോലെത്തന്നെ വിഷാദവും ഏകാന്തതയുമൊക്കെയാണ് ഈ സിനിമയുടെയും കാതല്‍. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ അകലത്തിന്റെ പല തലങ്ങളും കാരണങ്ങളും സിനിമയുടെ പ്രതിപാദ്യവിഷയങ്ങളായി മാറുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here