ദിലീപ് പുനിയംകോടൻ
ഒരു വായനക്കാരൻ എന്ന നിലയിലും, എഴുത്തിൽ തുടക്കക്കാരൻ എന്ന നിലയിലും ആർട്ടേരിയയെ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരാളാണ് ഞാൻ..
“മഹാൻമാരുടെ ജീവചരിത്രക്കുറിപ്പുകൾ മാത്രമാണ് ചരിത്രം ” എന്ന Thomas Carlyle മാരുടെ ചിന്തകളിൽ നിന്ന് വേറിട്ടൊരു വഴി ചെത്തി പോകുകയാണ് ആർട്ടേരിയ… പാഠപുസ്തകത്തിൽ ഇല്ലാത്തവരെക്കൂടി ചേർത്ത് പിടിച്ച് ചരിത്രം പുനർനിർമ്മിക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് ചുക്കാൻ പിടിക്കുകയാണ് ആർട്ടേരിയ…
ഒരു ഗ്രാമത്തിന്റെ ആത്മാവ് നിറച്ച പൈനാണിപ്പെട്ടി നഷ്ടപ്പെട്ടു പോകുന്ന ഓർമ്മകളിലേക്കുള്ള ഒരു തിരിച്ച് നടത്തമാണ്.. ഗോത്ര ഭാഷാ കവിതകൾ എടുത്തു പറയേണ്ട ഒന്നാണ്.. വായനക്കാരന് ഒട്ടും പരിചിതമല്ലാത്ത മേഖലകളിലേക്ക് മാറ്റത്തിന്റെ ചൂട്ട് വീശാൻ ആർട്ടേരിയക്ക് കഴിഞ്ഞിട്ടുണ്ട്.. മറ്റൊന്ന് ആർട്ടേരിയയുടെ കവർ ചിത്രമാണ്.. ഇന്ന് നമുക്ക് ലഭിക്കുന്ന ഏതൊരു മുൻനിര മാഗസിനേയും വെല്ലുന്ന ഡിസൈൻ..
പുതിയ എഴുത്തുകാർക്ക് ‘ആത്മ ‘ ഒരു പ്രതീക്ഷയാണ്…
പതിപ്പുകളിൽ അർദ്ധ ശതകം പൂർത്തിയാക്കുന്ന ആർട്ടേരിയക്ക് അഭിനന്ദനങ്ങൾ…
….
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.