പ്രതിമാസ രംഗാവതരണത്തിന്റെ ഭാഗമായി സംഗീതക്കച്ചേരി

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഗീതപൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടിപി ശ്രീനിവാസന്റെ സംഗീതക്കച്ചേരി അരങ്ങേറും. നവംബര്‍ 24ന് വൈകുന്നേരം 6.45ന് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ധര്‍മ്മിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ അരങ്ങിന്റെ ഭാഗമായാണ് കച്ചേരി നടക്കുന്നത്. പാലക്കാട് ആര്‍. സ്വാമിനാഥന്‍ വയലിനിലും വെള്ളിക്കോത്ത് രാജീവ് ഗോപാല്‍ മൃദംഗത്തിലും രഞ്ജിത്ത് രാമചന്ദ്രന്‍ ഘടത്തിലും പക്കമേളമൊരുക്കും. എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ ശനിയാഴ്ചയാണ് പ്രതിമാസ അരങ്ങ് സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946764928, 9188264928

Leave a Reply

Your email address will not be published. Required fields are marked *