ആത്മ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന എഴുത്തു ശില്പശാല മലയാള മനോരമ റിട്ട. അസി. എഡിറ്റര്‍ കെ. എഫ് ജോര്‍ജ്ജ് ഉല്‍ഘാടനം ചെയ്തു. ആത്മഡയറക്ടര്‍ സുജീഷ് സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സന്ദീപ് ഫ്രാന്‍സിസ് (ക്യാമ്പ് ഡയറക്ടര്‍), അരുണ്‍ തോമസ്, സൂര്യ സുകൃതം, ബിലാല്‍ ശിബിലി, അജ്മല്‍ എന്‍. കെ എന്നിവര്‍ സംസാരിച്ചു.
അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന എഴുത്തുശില്പശാലയില്‍ ന്യൂസ്, ഫീച്ചർ, കണ്ടന്റ് റൈറ്റിങ്, അക്കാദമിക് റൈറ്റിങ്, ബിസിനസ് റൈറ്റിങ്, സ്ക്രിപ്റ്റ്, സ്ക്രീൻ പ്ലേ എന്നീ വിഷയങ്ങളിൽ ഭാനുപ്രകാശ്, സന്തോഷ് രാമന്‍, ശിവദാസ് പോയില്‍ക്കാവ്, അഞ്ജലി ചന്ദ്രന്‍, സക്കറിയ, നസ്റുള്ള വാഴക്കാട് തുടങ്ങിയവര്‍ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും.