സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു . 83.75 ശതമാനമാണ് വിജയം.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 4,42,434 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065 വിദ്യാർഥികള്‍ വിജയിച്ചു. 14735 കുട്ടികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി.
79 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. സേ പരീക്ഷ ജൂണ്‍ 5 മുതല്‍ 12 വരെയായിരിക്കും നടക്കുക. ഏറ്റവുമധികം വിജയശതമാനം നേടിയത് കണ്ണൂര്‍ ജില്ലയില്‍ (86.75). ഏറ്റവും കുറവ് വിജയശതമാനം പുറത്തുവന്നത് പത്തനംതിട്ടയിലുമാണ് (77.16)
സംസ്ഥാനത്തെ 79 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ചു. വിഎച്ച്എസ്ഇ വിഭാഗത്തിന് 90.24 ആണ് വിജയ ശതമാനം.