നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സിജി റസിഡൻഷ്യൽ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ചേവായൂർ സിജി ക്യാമ്പസിൽ മെയ് പന്ത്രണ്ട് മുതൽ പതിനഞ്ച് വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി ഉയർത്തുന്നതിനും, അവതരണ ശൈലി മികച്ചതാക്കുന്നതിനുമായി വിദഗ്ദ പരിശീലകരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകും.
എവരിഡേ സ്‌പോക്കൺ ഇംഗ്ലീഷ്, ഫ്‌ളുവൻസി ബിൽഡിംഗ് എക്‌സൈസസ്, പബ്ലിക്ക് സ്പീക്കിംഗ്, ആങ്കറിംഗ്, ബേസിക്ക് റൈറ്റിംഗ് സ്‌കിൽസ്, ഗ്രാമർ ക്ലിനിക്ക്
മുതലായവ ഉൾപ്പെടുത്തിയ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നാൽപത് പേർക്കാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക്: 8086663008