Homeസാഹിത്യംകള്ളർ വരുന്നു, കണ്ണൂരില്‍

കള്ളർ വരുന്നു, കണ്ണൂരില്‍

Published on

spot_imgspot_img

കണ്ണൂര്‍: അന്താരാഷ്ട്ര സൈദ്ധാന്തികനും സാഹിത്യ വിമർശകനുമായ ജോനഥൻ ഡി. കള്ളർ ആദ്യമായി ഇന്ത്യയില്‍. കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന കൊളോക്യത്തോട് അനുബന്ധിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ജനുവരി 31, ഫെബ്രവരി 1, 2 തീയ്യതികളിലാണ്‌ പരിപാടി.

അപനിർമാണം എന്ന സിദ്ധാന്തശാഖയുടെ സ്ഥാപകചിന്തകരിൽ ഒരാൾ ആണ് ജോനഥൻ കള്ളർ. ഇദ്ദേഹത്തിന്‍റെ ഘടനാവാദപരമായ കാവ്യയുക്തി (Structuralist Poetics) ലോകമെമ്പാടുമുള്ള സാഹിത്യവിദ്യാർത്ഥികളുടെ പ്രധാന പാഠപുസ്തകമാകുന്നു. ഭാഷയുടെ ശാസ്ത്രവും ലീലയും ആധാരമാക്കി ഒട്ടേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള കള്ളർ ഇന്ന് ജീവിച്ചിരിപ്പുള്ള ദെറിദിയൻ വ്യാഖ്യാതാക്കളിൽ ഏറ്റവും പ്രധാനപ്പെട്ട പേരാണ്.

ജനുവരി 31 വ്യാഴം രാവിലെ പത്ത് മണിക്കാണ് ജോനഥൻ കള്ളർ സംസാരിക്കുന്നത്. കണ്ണൂര്‍ താവക്കര മെയിന്‍ ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി. ഡോ. എന്‍. നടരാജന്‍ (പോണ്ടിച്ചേരി യൂണിവേര്‍സിറ്റി) അധ്യക്ഷത വഹിക്കും. കണ്ണൂര്‍ യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഡോ. കെ. കെ കുഞ്ഞമദ്, റഫ്സീന എം എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനിലെ മുഖ്യപ്രഭാഷണവും ജോനഥൻ കള്ളർ തന്നെയാണ്.

വെള്ളി, ശനി ദിവസങ്ങളില്‍ പാലയാട് ക്യാമ്പസില്‍ വെച്ചാണ്‌ പരിപാടി. പ്രോഗ്രാം ഷെഡ്യൂള്‍ വായിക്കാം:

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this