കൊയിലാണ്ടിയില്‍ ‘സ്‌നേഹസംഗമം’ ഒരുങ്ങുന്നു

0
365

കൊയിലാണ്ടി നെസ്റ്റിന് കീഴീല്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ നെസ്റ്റ് ക്യാമ്പസ് ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ ‘സ്‌നേഹസംഗമം’ സംഘടിപ്പിക്കുന്നു. വിവിധകാരണങ്ങളാല്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീടകങ്ങളില്‍ ഒതുങ്ങിപ്പോയവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 2,3,4 തിയ്യതികളിലായി നെസ്റ്റിന് സമീപത്തായി നടത്തുന്ന പരിപാടിയായ ‘സ്‌നേഹസംഗമ’ത്തിന്റെ 11-ാം എഡിഷനാണിത്.

പരിപാടിയോടനുബന്ധിച്ച് വീല്‍ചെയര്‍ ക്രിക്കറ്റ് മത്സരം, നിയാര്‍ക്കിലെ കുരുന്നുകളുടെ കലാപരിപാടികള്‍, പെയിന്റിങ് വര്‍ക്ക്‌ഷോപ്പ്, റാസയും ബീഗവും ഒരുക്കുന്ന സംഗീത സന്ധ്യ എന്നിവയും അരങ്ങേറുന്നു. കൂടാതെ മൂന്ന് ദിവസവും വൈകുന്നേരം 4 മുതല്‍ 10 മണിവരെ കൊയിലാണ്ടിയുടെ പാരമ്പര്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷ്യമേള ‘പിരിശപത്തിരി’യും സംഘടിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here