കണ്ണൂര്‍: അന്താരാഷ്ട്ര സൈദ്ധാന്തികനും സാഹിത്യ വിമർശകനുമായ ജോനഥൻ ഡി. കള്ളർ ആദ്യമായി ഇന്ത്യയില്‍. കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന കൊളോക്യത്തോട് അനുബന്ധിച്ചാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ജനുവരി 31, ഫെബ്രവരി 1, 2 തീയ്യതികളിലാണ് പരിപാടി.
അപനിർമാണം എന്ന സിദ്ധാന്തശാഖയുടെ സ്ഥാപകചിന്തകരിൽ ഒരാൾ ആണ് ജോനഥൻ കള്ളർ. ഇദ്ദേഹത്തിന്‍റെ ഘടനാവാദപരമായ കാവ്യയുക്തി (Structuralist Poetics) ലോകമെമ്പാടുമുള്ള സാഹിത്യവിദ്യാർത്ഥികളുടെ പ്രധാന പാഠപുസ്തകമാകുന്നു. ഭാഷയുടെ ശാസ്ത്രവും ലീലയും ആധാരമാക്കി ഒട്ടേറെ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള കള്ളർ ഇന്ന് ജീവിച്ചിരിപ്പുള്ള ദെറിദിയൻ വ്യാഖ്യാതാക്കളിൽ ഏറ്റവും പ്രധാനപ്പെട്ട പേരാണ്.
ജനുവരി 31 വ്യാഴം രാവിലെ പത്ത് മണിക്കാണ് ജോനഥൻ കള്ളർ സംസാരിക്കുന്നത്. കണ്ണൂര്‍ താവക്കര മെയിന്‍ ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. ഡോ. എന്‍. നടരാജന്‍ (പോണ്ടിച്ചേരി യൂണിവേര്‍സിറ്റി) അധ്യക്ഷത വഹിക്കും. കണ്ണൂര്‍ യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഡോ. കെ. കെ കുഞ്ഞമദ്, റഫ്സീന എം എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനിലെ മുഖ്യപ്രഭാഷണവും ജോനഥൻ കള്ളർ തന്നെയാണ്.
വെള്ളി, ശനി ദിവസങ്ങളില്‍ പാലയാട് ക്യാമ്പസില്‍ വെച്ചാണ് പരിപാടി. പ്രോഗ്രാം ഷെഡ്യൂള്‍ വായിക്കാം: