Homeസാഹിത്യംBOOKSഷൈൻ ഷൗക്കത്തലിയുടെ എട്ടാമത്തെ പുസ്തകം 'കോർപ്പറേറ്റ് കടൽ' പ്രകാശനം ചെയ്തു

ഷൈൻ ഷൗക്കത്തലിയുടെ എട്ടാമത്തെ പുസ്തകം ‘കോർപ്പറേറ്റ് കടൽ’ പ്രകാശനം ചെയ്തു

Published on

spot_imgspot_img

ഷൈൻ ഷൗക്കത്തലിയുടെ ആദ്യ കഥാസമാഹാരം ‘കോർപ്പറേറ്റ് കടൽ’ പ്രകാശിതമായി. ഷൈൻ ഷൗക്കത്തലിയുടെ എട്ടാമത്തെ പുസ്തകമാണ് ‘കോർപ്പറേറ്റ് കടൽ’.
എഴുത്തുകാരന്‍ തന്റെ ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് കോർപ്പറേറ്റ് കടലിന്റെ പ്രകാശന വിവരം പങ്കുവെച്ചത്.

ഷൈൻ ഷൗക്കത്തലിയുടെ ഫെയസ്ബുക്ക് പോസ്റ്റ്‌ വായിക്കാം


എന്റെ ആദ്യ കഥാസമാഹാരം പ്രകാശിതമായി. എട്ടാമത്തെ പുസ്തകവും.

നോവലിസ്റ്റ് ലിയോണ്സിന്റെ സ്വാഗതഭാഷണത്തോടെ പരിപാടി ആരംഭിച്ചു. എസ് കെ വസന്തൻ, കെ വി രാമകൃഷ്ണൻ, ജെ ആർ പ്രസാദ് എന്ന മുതിർന്ന എഴുത്തുകാരുടെ അനുഗ്രഹാശംസകളോടെ തുടങ്ങിയ ചടങ്ങ് കെ എസ് കൃഷ്ണകുമാറും കെ ബി വേണുവും നടത്തിയ ഇടിവെട്ട് പ്രഭാഷണങ്ങളോടെ സമാപിച്ചു. എല്ലാം ദൈവാനുഗ്രഹത്തോടെ കൃത്യസമയത്ത്‌ തന്നെ നടന്നു.

വസന്തൻ മാഷ് ചെറുകഥയുടെ കാലമാണ് ഇതെന്ന് ഓർമ്മപ്പെടുത്തി. അതിൽ പിടിച്ചു നിൽക്കാൻ കഥാകൃത്ത് നല്ല ശ്രമം നടത്തണം.

രാമകൃഷ്ണൻ മാഷ് പുസ്തകപ്രകാശനത്തിന് ശേഷം ഉപയോഗശൂന്യമാകുന്ന വർണ്ണക്കടലാസിൽ പുസ്തകം പൊതിയേണ്ട കാര്യമില്ല എന്നുണർത്തി. പുസ്തകം പൊതിഞ്ഞ് വെക്കാനുള്ളതല്ല. വായിക്കാനുള്ളതാണ്.

പ്രസാദ് സാർ തേവടംകാട്ടിലെ സർപ്പചുംബനം എന്ന കഥക്ക് വേണ്ടി പ്രഭാതരശ്മിയിൽ വരച്ചപ്പോൾ ഉണ്ടായ അനുഭൂതി വിവരിച്ചു. മാജിക്കൽ റിയലിസവും ഫാന്റസിയും അമൂർത്തമായ ചിത്രത്തിന് സാധ്യത നൽകിയെന്നും പരാമർശിച്ചു.

കൃഷ്ണകുമാർ സാറിന്റെ പുസ്തകപരിചയം അതിഗംഭീരമായി. നല്ല ഒഴുക്കോടെ അര മണിക്കൂർ അദ്ദേഹം കഥകളിലെ പല വശങ്ങളും പ്രതിപാദിച്ചു. ബിഎഡ് കോളേജിൽ അധ്യാപകർക്ക് ട്രെയിനിങ് കൊടുക്കുന്നയാളായതിനാൽ അനുഭവസമ്പത്ത് പ്രകടമായിരുന്നു.

കെ ബി വേണു സാറിന്റെ പ്രഭാഷണം ശക്തമായ അപഗ്രഥനങ്ങൾ നിറഞ്ഞതായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോളമിസ്റ്റായ വേണുവേട്ടന്റെ ഉൾക്കാഴ്ചയിൽ അത്ഭുതം തോന്നേണ്ട കാര്യമില്ല. നീട്ടിക്കൊണ്ട് പോകാത്ത ആഖ്യാനരീതി നല്ലതാണ് എന്ന് എന്റെ കഥകളെ പറ്റി അഭിപ്രായം പറഞ്ഞു.

മറുവാക്കിൽ ഞാൻ വേദിയിലെ വിശിഷ്ട വ്യക്തികളെ പറ്റി സംസാരിച്ചു. കഥകൾ എഴുതാനുണ്ടായ എന്റെ സാഹചര്യത്തെ പറ്റിയും.

സദസ്സിൽ പ്രമുഖരായ കെ പി മോഹനൻ, എൻ മൂസക്കുട്ടി, സജീഷ് കുറുവത്ത്, വർഗീസ് ആന്റണി, രമേശ് ആതവനാട്, ഉണ്ണികൃഷ്ണൻ മനക്കൊടി, ശരത്ത് ബാബു, മുഹമ്മദ് സിദ്ധീഖ് തുടങ്ങിയവർ ഉണ്ടായിരുന്നു എന്നത് പരിപാടിക്ക് ശോഭയേറ്റി.

അക്കാദമി സ്റ്റാഫുകളായ ഇ ഡി ഡേവിസ്, ബെന്നി അന്തിക്കാട്, ജോസ്, വി കെ കെ രമേശ്, അനിൽകുമാർ വടൂക്കര, അനിൽ മാരാത്ത്, രാജേന്ദ്രൻ, സിറാജുദ്ധീൻ, സലീം രാജ്, ഹാജൂ, സുനിൽ തുടങ്ങിയവരെ എത്ര പുകഴ്‌ത്തിയാലും മതിയാകില്ല. സെക്രട്ടറി കെ പി മോഹനൻ, പ്രസിഡന്റ് വൈശാഖൻ എന്നിവർക്ക് പ്രത്യേകം നന്ദി.

ചിന്മയ വിദ്യാലയത്തിലെ സഹപാഠിയായ അരുൺ, സാഹിത്യ ക്യാംപിൽ ഒപ്പമുണ്ടായിരുന്ന മഞ്ജുഷ/ശിഖിൽ, വാപ്പയുടെ കൂട്ടുകാരനായ മുഹമ്മദിക്കയും കുടുംബവും, ബന്ധുക്കൾ, കുടുംബം എന്നിവരുടെ സാന്നിധ്യവും സന്തോഷം നൽകി.

ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. വന്നവർക്കും ആശംസകൾ അറിയിച്ചവർക്കും നന്ദി.

പുസ്തകം സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തിലെ പൂർണയുടെ സ്റ്റാളിൽ ലഭിക്കും. ഡിസ്‌കൗണ്ട് വില 70 രൂപ. വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

ഷൈൻ ഷൗക്കത്തലി

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...